കുണ്ടറ: അനധികൃത കെട്ടിടത്തിന് നമ്പർ നൽകാത്തതുമായി ബന്ധപ്പെട്ട് ഓഫിസിലെത്തിയ റിട്ട. എസ്.ഐ പഞ്ചായത്ത് സെക്രട്ടറിയുടെ കൈയിൽനിന്ന് ഫയലുകൾ തട്ടിക്കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് മൺറോതുരുത്ത് പഞ്ചായത്ത് സെക്രട്ടറി കിഴക്കേ കല്ലട സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വില്ലിംഗലം കോണത്ത് വീട്ടിൽ കെ.പി. മോഹനനെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മോഹനൻ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് നിയമപ്രകാരം അംഗീകാരം നൽകാനാവില്ലെന്ന് എൽ.എസ്.ജി.ഡി ഓവർസിയറുടെയും വാർഡുകളുടെ ചുമതലയുള്ള ക്ലർക്കിെൻറയും റിപ്പോർട്ടുകൾ പ്രകാരം വിവരം പഞ്ചായത്ത് ഇയാളെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഓഫിസിലെത്തിയ മോഹനൻ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസിലെത്തി അധിക്ഷേപിച്ച് സംസാരിച്ചു. തുടന്ന് നിയമപരമായ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഫയലിെൻറ സഹായത്തോടെ ശ്രമിച്ച സെക്രട്ടറിയുടെ കൈയിൽനിന്ന് ഫയൽ തട്ടിപ്പറിച്ച് പുറത്തുപോയെന്നാണ് പരാതിയിലുള്ളത്. ഓഫിസിൽ രജിസ്റ്റർ ചെയ്യപ്പെട്ട രേഖകളാണ് കടത്തിക്കൊണ്ടുപോയത്. 'ദേശീയപാത വികസനം: കടയ്ക്കുള്ളിൽ കല്ലിടുന്നത് നീതീകരിക്കാനാവില്ല' കരുനാഗപ്പള്ളി: ജില്ലയിലെ ദേശീയപാത വികസനത്തിെൻറ ഭാഗമായി ഓച്ചിറയിൽ കഴിഞ്ഞദിവസം മുതൽ സർവേ തുടങ്ങിയപ്പോൾ കടകൾക്കുള്ളിൽ കല്ലിടുന്ന സമ്പ്രദായം നീതീകരിക്കാനാവില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. വ്യാപാരികൾ വികസനത്തിന് എതിരല്ല. ഇടുന്ന കല്ലുകൾ കടകളില്ലാത്ത സ്ഥലത്ത് സ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഓരോ വ്യാപാരിക്കും ഉണ്ടാകുന്ന നഷ്ടത്തിെൻറ കണക്കുകൾ കൊടുത്തിട്ടുണ്ട്. സ്ഥലം നഷ്ടപ്പെടുന്നവരുടെ കണക്കുകൾ ദേശീയപാത അതോറിറ്റിക്ക് കൊടുക്കുകയും ഇത് സംബന്ധിച്ച് സംഘടന ചർച്ചകൾ നടക്കുകയും ചെയ്തു. മുഖ്യമന്ത്രി ബദൽ സംവിധാനവും മാന്യമായ നഷ്ടപരിഹാരവും കൊടുക്കാമെന്ന് പരസ്യ പ്രസ്‌താവന നടത്തുകയും ചെയ്തിട്ടുണ്ട്. ഇൗ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെടുകയാണ്. 1972ൽ ഏറ്റെടുത്ത സ്ഥലത്ത് ഇതുവരെയും പൂർണമായി റോഡ് നിർമിച്ചിട്ടില്ല. സ്ഥലം ആവശ്യമുണ്ടെങ്കിൽ ഒരു ദിവസം പോലും തൊഴിൽ നഷ്ടപ്പെടാത്തതരത്തിൽ തൊഴിലാളികളെയും വ്യാപാരികളെയും പുനരധിവസിപ്പിച്ചശേഷം റോഡ് വികസനം സാധ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സത്വര സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി നിജാം ബഷി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.