കുണ്ടറ: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ ജില്ല കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച രാവിലെ 11ന് വിധിക്കും. കുണ്ടറ കോട്ടപ്പുറം ആലീസ് കോട്ടേജിൽ ആലീസ് വർഗീസിനെ (57) ബലാത്സംഗം ചെയ്യുകയും കഴുത്തറുക്കുകയും കൊലപ്പെടുത്തുകയും അവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കവരുകയും ചെയ്ത കേസിലാണ് വിധി. 2013 ജൂൺ 11നും 13നുമിടക്കാണ് സംഭവം. 10 വർഷമായി ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ ഇവർക്ക് മക്കളില്ലായിരുന്നു. 13ന് വീട്ടിലെത്തിയ ബന്ധുക്കളാണ് വീട് അടഞ്ഞുകിടക്കുന്നത് കണ്ട് വിളിച്ചുനോക്കിയിട്ടും പ്രതികരണമില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിച്ചത്. കുണ്ടറ പൊലീസെത്തി വാതിൽ തുറന്ന് അകത്ത് കറിയപ്പോഴാണ് ആലീസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നത്തെ കുണ്ടറ എസ്.ഐ ഷുക്കൂറും സി.ഐ ശ്യാം ലാലുമാണ് കേസ് രജസ്റ്റർ ചെയ്തത്. ഡിവൈ.എസ്.പിമാരായ രാധാകൃഷ്ണൻ, സുൽഫിക്കർ എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനിടെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പാരിപ്പള്ളി സ്വദേശിയായ ഗിരീഷ് കുമാർ (32) റിമാൻഡിലാവുകയായിരുന്നു. ഇയാൾ ചെറുപ്പത്തിലേ വീടുവിട്ട് പോയി വിവിധ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൽ ചവറയിലെ ഒരു കോഴിക്കടയിലെ കശാപ്പുകാരനായിരുന്നു. ആലീസിെൻറ വീട്ടിൽനിന്ന് കവർന്ന സ്വർണം ജ്വല്ലറിയിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നേർസാക്ഷികളില്ലാത്ത കേസിൽ സൈബർ സെല്ലിേൻറതുൾപ്പെടെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും യുക്തിഭദ്രമായി ചേർത്താണ് േപ്രാസിക്യൂഷൻ കേസ് വാദിച്ചത്. അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടർ കെ.ബി. മഹേന്ദ്രയാണ് സർക്കാറിന് വേണ്ടി കേസ് വാദിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് അഡീഷനൽ ജില്ല ജഡ്ജി കെ. കൃഷ്ണകുമാർ ശിക്ഷ വിധിക്കും. പരിപാടികൾ ഇന്ന് മുളങ്കാടകം ഇടപ്പള്ളി സ്മൃതിമണ്ഡപം: ഇടപ്പള്ളിയുടെ 82ാമത് ചരമവാർഷികാചരണം -രാവിലെ 9.30, അനുസ്മരണസമ്മേളനം -വൈകു. 4.00 ആശ്രാമം ഗെസ്റ്റ് ഹൗസ്: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാറിെൻറ സിറ്റിങ് -രാവിലെ 11.00 കൊല്ലം ഡി.സി.സി ഓഫിസ്: കെ. കരുണാകരൻ ജന്മശതാബ്ദി ആചരണം -രാവിലെ 9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.