ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഡോക്ടർ അറസ്​റ്റിൽ

തിരുവനന്തപുരം: ഫ്ലാറ്റ‌് നിർമിച്ച‌് നൽകാമെന്ന‌് പറഞ്ഞ‌് ലക്ഷങ്ങൾ തട്ടിയ ഡോക്ടർ പിടിയിൽ. എറണാകുളം കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ കളത്തിപ്പറമ്പിൽ ഡോ‌. സന്ദീപ‌് കെ. ജോസിനെയാണ‌് (48) തിരുവനന്തപുരം റൂറൽ ജില്ല ക്രൈംബ്രാഞ്ച‌് സംഘം അറസ‌്റ്റ‌് ചെയ‌്തത‌്. നെയ്യാറ്റിൻകരയിൽ വസ‌്തുക്കച്ചവടവുമായി ബന്ധപ്പെട്ട‌് വ്യാജരേഖ ചമച്ച കേസിലാണ‌് അറസ‌്റ്റ‌്. വ്യാജരേഖ ചമച്ച‌് വസ‌്തു സ്വന്തമാക്കുകയായിരുന്നു. വെറൈസൺ ബിൽഡേഴ‌്സ‌്, ഇൻക െഡവലപ്പേഴ‌്സ‌് എന്നീ പേരിലുള്ള കമ്പനികളുടെ മറവിലായിരുന്നു തട്ടിപ്പ‌്. കോട്ടയത്ത‌് ആറും കോഴിക്കോട്ട് മൂന്നും തിരുവനന്തപുരത്ത‌് ഒരു കേസും ഇയാളുടെ പേരിലുണ്ട‌്. അഭ്യസ‌്തവിദ്യരും തൊഴിൽരഹിതരുമായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ‌്. കമ്പനി പാർട‌്ണറാക്കാമെന്നും ഫ്ലാറ്റ‌് നിർമിച്ചുനൽകാമെന്നും പറഞ്ഞാണ‌് ലക്ഷങ്ങൾ തട്ടിയത‌്. യുവാക്കളുടെ മാതാപിതാക്കളെയും വലയിലാക്കി. മക്കൾക്കായി പണം മുടക്കാൻ മാതാപിതാക്കളെ നിർബന്ധിക്കുകയും തന്ത്രപരമായി ഇവരെ വലയിൽ വീഴ‌്ത്തുകയും ചെയ്യും. നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ‌് പൊലീസ് നിഗമനം. കളമശ്ശേരിയിൽ ഇയാൾ ക്ലിനിക്കും നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.