മദ്യലഹരിയിൽ സ്​​റ്റേഷനിലെത്തിയ യുവാവ്​ എസ്.ഐ അടക്കമുള്ളവരെ ആക്രമിച്ചു

കൊല്ലം: മദ്യലഹരിയിൽ കാറോടിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനെത്തിയ യുവാവ് എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ചു. കേസിൽ കൊട്ടിയം മൈലാപ്പൂർ ചെറുപുഷ്‌പം കോൺവ​െൻറിന് സമീപം ആറാട്ട്മേലതിൽ ഷാജി മൻസിലിൽ ബൈജു ഷാജഹാനെ (42) അറസ്റ്റ് ചെയ്‌തു. ശനി രാത്രിയിലായിരുന്നു സംഭവം. പള്ളിമുക്കിന് സമീപം ദേശീയപാതയിൽ കാർ കുറുടെ ഇട്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ അസഭ്യംപറയുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്‌ത ശേഷമാണ് ഇയാൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കാർ ഓടിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനുള്ളിൽ കയറി ബഹളം െവച്ചത് തടഞ്ഞപ്പോഴാണ് എസ്.ഐ അബ്‌ദുൽറഹ്മാൻ, എ.എസ്.ഐ പ്രഭാകരൻപിള്ള എന്നിവരെ ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ പ്രഭാകരൻപിള്ളയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ബൈജുവിനെ കീഴ്പെടുത്തിയാണ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.