അരിപ്പ ഭൂസമരക്കാർ അതിജീവനത്തിനായി കുട നിർമിക്കുകയാണ്

(ചിത്രം) കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തിൽ അഞ്ചുവർഷം പിന്നിട്ട അരിപ്പ ഭൂസമരത്തിൽ സമരക്കാർ അതിജീവനത്തിനായി കുട നിർമാണമാരംഭിച്ചു. സമരഭൂമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട നിർമാണ യൂനിറ്റി​െൻറ ഉദ്ഘാടനം നടന്നു. അരിപ്പ ഭൂസമരം ആരംഭിച്ച 2013 ൽ സമരഭൂമിയിലെ തരിശുകിടന്ന പത്തേക്കറോളം ചതുപ്പ് നിലം കൃഷിയോഗ്യമാക്കി നെൽകൃഷി ചെയ്ത് ഉപജീവനം നടത്തിവരുകയായിരുന്നു സമരക്കാർ. എന്നാൽ സമാന്തരമായി ഭൂസമരം നടത്തിവന്നിരുന്ന പ്രാദേശിക ഭൂസമരക്കാർ കഴിഞ്ഞ വിളവെടുപ്പിനുശേഷം വയലിൽ കൃഷിചെയ്യാനെത്തുകയും സംഘർഷമുടലെടുക്കുകയും ചെയ്തതോടെ കലക്ടർ കൃഷിക്ക് നിരോധനം ഏർപ്പെടുത്തി. അഞ്ചുവർഷത്തിലധികമായി തുടർന്നുവരുന്ന ഭൂസമരത്തെ നെൽകൃഷി നിരോധനത്തിലൂടെ സാമ്പത്തികമായി തകർക്കുന്നതിനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞ സമരക്കാർ അതിജീവനത്തിനായി പുതിയ മാർഗങ്ങൾ തേടുകയായിരുന്നു. ഇതി​െൻറ ഭാഗമായാണ് ഏകതാ പരിഷത്തി​െൻറ സഹായത്തോടെ കഴിഞ്ഞദിവസം സമരഭൂമിയിൽ കുടനിർമാണ യൂനിറ്റ് ആരംഭിച്ചതെന്ന് സമരസമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. പ്രദേശവാസികൾക്ക് ചുരുങ്ങിയ െചലവിൽ ഗുണമേന്മയുള്ള കുടകൾ നിർമിച്ചുനൽകുക വഴി വരുമാനം കണ്ടെത്തുകയും അതുവഴി ഭൂസമരം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ഗാന്ധി സ​െൻറർ മാസ്റ്റർ െട്രയിനർ ബിനുരാജ് കുട നിർമാണത്തിൽ സമരക്കാർക്ക് പരിശീലനം നൽകി. ചിത്രകുമാരി, വി. രമേശൻ, കുഞ്ഞുകുട്ടി കാളകെട്ടി, ഉദയൻ മോഹനൻ, ഷിജോ വലിയപതാൽ, സുനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.