വാഹനങ്ങളിലെ മ്യൂസിക് സിസ്​റ്റം മോഷ്​ടിക്കുന്ന സംഘം അറസ്​റ്റിൽ

കാട്ടാക്കട: . വിതുര മരുതാമല കോവിൻകര പുത്തൻവീട്ടിൽ മണികണ്ഠൻ എന്ന അരവിന്ദ് (23), ആര്യനാട് കോട്ടയ്ക്കകം ഈഞ്ചപ്പുരി ചെറുമഞ്ചൽ അഞ്ജനാ ഭവനിൽ നന്ദു എന്ന അഖിൽബാബു (23) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഓട്ടോ ഡ്രൈവർമാരാണ്. രാത്രി വാഹനങ്ങളുടെ ഗ്ലാസുകൾ തകർത്ത് അകത്ത് കയറി മേഷണം നടത്തുകയാണ് ഇവരുടെപതിവ്. മോഷ്ടിച്ചെടുക്കുന്ന സാധനങ്ങൾ ഇവർ മറ്റുള്ളവരിൽ വിശ്വാസം നേടാനായി ഒാേട്ടാസ്റ്റാൻഡിൽ െവച്ച് ആദ്യം പരസ്പരം കച്ചവടം നടത്തും. ബീമാപള്ളിയിൽനിന്ന് കൊണ്ടുവന്ന ഉപകരണങ്ങൾ എന്ന പേരു പറഞ്ഞാണ് വിൽപന. ഇങ്ങനെ കിട്ടുന്ന തുക ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ പതിവ്. 10000 രൂപയുടെ സിസ്റ്റം 2000 രൂപക്കാണ് വിൽക്കുക. കട്ടയ്ക്കോട് ചാത്തിയോട്ടുനിന്ന് മോഷണത്തിനിടെ ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ കുടുങ്ങിയതാണ് കേസിന് തുമ്പായത്. കാമറയിൽ മുഖംമൂടി ഉപയോഗിച്ചെങ്കിലും ശരീരഘടന വെച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് പ്രതികൾ വലയിലായത്. ഇവരുടെ താമസ സ്ഥലത്തുനിന്ന് മോഷണം നടത്തിയ സിസ്റ്റം കണ്ടെടുത്തു. ഇരുചക്രവാഹങ്ങൾ മോഷ്ടിച്ച് വിൽക്കുന്നതും ഇവരുടെരീതിയാണ് . വിതുര, നെടുമങ്ങാട് സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്. പ്രതികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വിജയരാഘവന്‍, സബ് ഇൻസ്പെക്ടർ സജൻ, സി.പി.ഒമാരായ രാകേഷ്കുമാർ, അജിത്ത്കുമാർ, അനിൽ, ഉല്ലാസ്, എ.എസ്.ഐ രാജശേഖരൻ നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.