പലവക്കോട് എം സാൻറ്​ കമ്പനിയുടെ പെർമിറ്റ് റദ്ദാക്കാൻ പഞ്ചായത്ത് തീരുമാനം

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ വിവാദമായ പലവക്കോട്ട് ആരംഭിക്കുന്ന എം സാൻറ് കമ്പനിക്ക് നൽകിയ പെർമിറ്റും െഡവലപ്മ​െൻറ് പെർമിറ്റും നിർത്തലാക്കാൻ പഞ്ചായത്ത് കമ്മിറ്റി െഎകകണ്ഠ്യേന തീരുമാനിച്ചു. െഡവലപ്മ​െൻറ് പെർമിറ്റി​െൻറ മറവിൽ പരിസ്ഥിതിക്ക് ആഘാതം തട്ടുന്ന നിലയിൽ കുന്നിടിച്ചും നീർച്ചാൽ നികത്തുകയും പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് കമ്മിറ്റിക്ക് ബോധ്യമായതി​െൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് പ്രസിഡൻറ് കെ. തമ്പി പത്രക്കുറിപ്പിൽ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നൽകും. ജില്ല മെഡിക്കൽ ഓഫിസർ. ടൗൺ പ്ലാനർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്നും സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടും. രണ്ടുവർഷമായി കമ്പനിക്കെതിരെ പ്രദേശത്ത് ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരരംഗത്തായിരുന്നു. ഏതാനും ദിവസം മുമ്പ് സർവകക്ഷി സംഘത്തി​െൻറ നേതൃത്വത്തിൽ പഞ്ചായേത്താഫിസ് പടിക്കൽ ധർണയും നടന്നിരുന്നു. നവോത്ഥാന ഡോക്യുമ​െൻററി ഫെസ്റ്റിവൽ കല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളും കേരള സർവകലാശാല ഗവേഷക വിദ്യാർഥി യൂനിയനും സംസ്ഥാന സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഡോക്യുമ​െൻററി ഫെസ്റ്റിവൽ ശ്രദ്ധേയമായി. കുമാരനാശാൻ സാംസ്കാരികസമിതി സെക്രട്ടറി പ്രഫ. അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. രതീഷ് കളിയാടൻ മുഖ്യപ്രഭാഷണം നടത്തി. മലയാള ഭാഷാഗവേഷകൻ ഡോ. ജെ.എസ്. സമ്പത്ത് സംവിധാനം ചെയ്ത വില്ലുവണ്ടി യാത്ര ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. അയ്യങ്കാളി, കുമാരനാശാൻ, ബി.ആർ. അംബേദ്കർ, ശ്രീ നാരായണ ഗുരു, രാജാറാം മോഹൻ റായ്, മൂലൂർ തുടങ്ങിയ ഉന്നത പ്രതിഭകളുമായി ബന്ധപ്പെട്ട ഡോക്യുമ​െൻററികൾ പ്രദർശിപ്പിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, ബി.എഡ് കോളജ് കൺവീനർ ഷിജിൻ സലാഹുദ്ദീൻ, സി.ആർ. ബിന്ദു എന്നിവരും പങ്കെടുത്തു. ഗവേഷക യൂനിയൻ ചെയർമാൻ ജെ.പി. വിഷ്ണു, വൈസ് ചെയർപേഴ്സൺ ലക്ഷ്മി പ്രഭ, എൻ. നൗഫൽ എന്നിവർ മോഡറേറ്ററായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.