നിലവാരമില്ലാത്ത പ്ലാസ്​റ്റിക് കാരിബാഗുകൾ സുലഭം

കൊല്ലം: 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനമുണ്ടെങ്കിലും വിപണിയിൽ സുലഭം. പ്ലാസ്റ്റിക്കിനെ തുരത്താൻ ബോധവത്കരണവും കർശനനടപടിയും തുടക്കത്തിലുണ്ടായിരുന്നു. പരിശോധനയും നിയന്ത്രണവും പഴയപടിയായതോടെ നിലവാരമില്ലാത്ത പ്ലാസ്റ്റിക് കാരിബാഗുകൾ വിപണി കീഴടക്കുകയാണ്. പ്ലാസ്റ്റിക് കാരിബാഗിന് ഫലപ്രദമായ ബദൽ കണ്ടെത്താതെ പൂർണ നിരോധനം പ്രായോഗികമല്ലെന്ന് സർക്കാർ നേരത്തേ ഹൈേകാടതിയെ അറിയിച്ചിരുന്നു. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് കോര്‍പറേഷനിലെ നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ല. തുണിസഞ്ചികളുടെ ലഭ്യതക്കുറവും ബദല്‍ മാര്‍ഗങ്ങളുടെ അപര്യാപ്തതയും ആയതോടെ നിരോധനം കടലാസിലൊതുങ്ങി. നഗരത്തിലെ ചില കടകളിൽ നിന്ന് നിലവാരം കുറഞ്ഞ കാരിബാഗുകളാണ് ഇപ്പോഴും നൽകുന്നത്. പേരിനുപോലും പരിശോധന ഇല്ലാതായതോടെയാണ് നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വീണ്ടും വിപണിയിലെത്തിയത്. നിരോധനത്തിനുശേഷം കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താത്തതും ബദൽഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാകാത്തതുമാണ് ഒരിടവേളക്കുശേഷം നിരോധിത പ്ലാസ്റ്റിക്കി​െൻറ വിൽപനയും ഉപയോഗവും കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. തട്ടുകടകളിലും ഹോട്ടലുകളിലും പ്ലാസ്റ്റിക് പേപ്പറിൽ ഭക്ഷണം പൊതിഞ്ഞുനൽകൽ നിരോധിക്കുമെന്നു പറ‍ഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. കുടുംബശ്രീയുടെ നേതൃത്വത്തിൽ പേപ്പർ, തുണിസഞ്ചികൾ വിപണിയിൽ എത്തിക്കുന്നുണ്ടെങ്കിലും വ്യാപകമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.