കൊല്ലം: കോഴിയിറച്ചി സ്വയംപര്യാപ്തത സാധ്യമാക്കാന്‍ സംസ്ഥാനത്ത് 5000 കോഴിവളര്‍ത്തല്‍ യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കാഞ്ഞാവെളി സര്‍ക്കാര്‍ മൃഗാശുപത്രിയുടെ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് ഒന്നിന് ഒരുലക്ഷമാണ് കുടംബശ്രീ വഴി നല്‍കുന്നത്. തുകയുടെ പകുതി ഗ്രാൻറാക്കി മാറ്റുന്നത് സര്‍ക്കാറിെൻറ പരിഗണനയിലാണ്. കുടുംബശ്രീ യൂനിറ്റുകള്‍ക്ക് വര്‍ഷത്തില്‍ നാലുതവണ കോഴിക്കുഞ്ഞുങ്ങളെ നല്‍കി സംസ്ഥാനത്തിന് ആവശ്യമുള്ള കോഴിയിറച്ചി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. മുട്ടയുടെ ഉൽപാദനവും ഇതോടൊപ്പം മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ക്ഷീരമേഖലക്കായി 360 കോടിയോളം പദ്ധതികളില്‍ വകയിരുത്തിയിട്ടുണ്ട്. കര്‍ഷകര്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ചന്ദ്രശേഖരന്‍പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എസ്. ശ്രീദേവി, ജില്ല പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരന്‍, വികസനസമിതി അധ്യക്ഷൻ എം. അനില്‍ കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഡി. അനില്‍കുമാര്‍, ഡോ. ഡി. ലത എന്നിവര്‍ പങ്കെടുത്തു. 'കാലിവളര്‍ത്തല്‍ കാലത്തിനൊത്ത്' വിഷയത്തില്‍ നടന്ന സെമിനാറില്‍ മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. ലതാകുമാരി എന്നിവര്‍ ക്ലാസെടുത്തു. റേഷന്‍ കാര്‍ഡ്; തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിക്കണം കൊല്ലം: താലൂക്ക് സപ്ലൈ ഓഫിസില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന തീയതികള്‍ ചുവടെ. മൂന്ന്, നാല് -കൊല്ലം കോര്‍പറേഷന്‍, ആറ്- പനയം, തൃക്കരുവ, പെരിനാട് ഗ്രാമപഞ്ചായത്തുകള്‍, ഏഴ് -തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, 10- മയ്യനാട്, പൂതക്കുളം, പരവൂര്‍, 11 -ചിറക്കര, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, 12 ഇളമ്പള്ളൂര്‍, കൊറ്റങ്കര, നെടുമ്പന, 13 -മണ്‍റോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ. തുടര്‍ന്നുള്ള ദിവസങ്ങളിലും അപേക്ഷ നല്‍കാം. 16 മുതല്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷന്‍ വിതരണം; തീയതി നീട്ടി കൊല്ലം: ഈ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണം നാലുവരെ നീട്ടിയതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.