പത്തനാപുരം: മേഖലയിലെ വിപണികളില്‍ കൃത്രിമ മുട്ട വ്യാപകമാകുന്നതായി പരാതി. നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മുട്ട നിരവധിയാളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരവും ഉപയോഗിക്കാന്‍ കഴിയാത്തതുമാണ് ഇത്തരം മുട്ടകള്‍. കഴിഞ്ഞ ദിവസം പത്തനാപുരം കുറുമ്പകര മേലോട്ടുവിള വീട്ടിൽ എം.എസ് തോമസ് വാങ്ങിയ കോഴിമുട്ടകളിലാണ് വ്യാജനെ കണ്ടെത്തിയത്. പാകം ചെയ്യാനായി എടുത്തപ്പോൾ പ്ലാസ്റ്റിക് പോലെ ഉരുകി കുമിളകളായി രൂപപ്പെട്ടു. മുറിച്ച് എടുക്കാൻ കഴിയാത്ത വിധമായിരുന്നു. മുട്ട കഴിച്ച് കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായതായി തോമസ് പറഞ്ഞു. ഒരു ട്രേയില്‍നിന്ന് വാങ്ങിയ എല്ലാ മുട്ടകളും ഇത്തരത്തില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം കൃത്രിമമുട്ടകള്‍ പ്രചരിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് മേഖലയില്‍ പരിശോധന നടത്തിയിരുന്നു. മലയോര വിപണിയിലേക്കുള്ള മുട്ടകള്‍ കൂടുതലും എത്തുന്നത് തമിഴ്നാട്ടില്‍നിന്നുമാണ്. കാണുമ്പോള്‍ സാധാരണ മുട്ട പോലെയാണെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. ദിവസങ്ങളോളം കേടുവരാതെ ഇവ സൂക്ഷിക്കാന്‍ കഴിയും. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നാടിനു നന്മയായി ചാക്കോ മാഷിെൻറ ആടുഗ്രാമം ആയൂർ: മൂന്ന് പതിറ്റാണ്ട് കാലം ഗുരുേശ്രഷ്ഠനായി കുട്ടികളുടെ വഴികാട്ടിയായ ചാക്കോമാഷ് ഇന്ന് ഒരു ഗ്രാമത്തിന് നന്മകൾ പകർന്നു നൽകുകയാണ്. അർക്കന്നൂർ വൊക്കേഷനൽ എച്ച്.എസ്.എസ് പ്രഥമാധ്യാപകനായിരുന്ന ചെറിയവെളിനല്ലൂർ പ്ലാവനക്കുഴിയിൽ പി.ജെ. ചാക്കോ പിതാവ് പി.സി. ജോസഫിെൻറ സ്മരണാർഥം ആരംഭിച്ച ആടുഗ്രാമം പദ്ധതി രണ്ടാം വർഷത്തിലേക്ക് കടന്നു. അധ്യാപനത്തിൽനിന്ന് വിരമിച്ച ശേഷം നിർധന കുടുംബങ്ങൾക്ക് താങ്ങാകാൻ ആടുഗ്രാമം പദ്ധതി എന്ന ആശയം പഞ്ചായത്ത് ഭരണസമിതിയുമായി പങ്കുെവക്കുകയായിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ വർഷം വെളിനല്ലൂർ പഞ്ചായത്തിൽ 17 വാർഡുകളായി 17 കുടുംബങ്ങൾക്ക് ആറു മാസം പ്രായമായ പെൺ ആട്ടിൻകുട്ടികളെ വിതരണം ചെയ്തു. കുടുംബങ്ങൾ അതിനെ വളർത്തി അതിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ പഞ്ചായത്ത് അംഗം അടങ്ങുന്ന മോണിറ്ററിങ് സമിതിയെ തിരികെ ഏൽപിക്കണമെന്നാണ് വ്യവസ്ഥ. ഇതിനെ അതേ വാർഡിൽ അടുത്ത കുടുംബത്തിന് നൽകുകയാണ് രീതി. വെളിനല്ലൂർ പഞ്ചായത്തിലെ മിക്ക വാർഡുകളിലും രണ്ടാം ഘട്ട വിതരണം പൂർത്തിയായി. ഈ വർഷം ഇളമാട് പഞ്ചായത്തിലെ കണ്ണംകോട് വാർഡിലെ നാല് കുടുംബങ്ങൾക്ക് വാർഡ് അംഗം റഷീദാബീവിയുടെ മേൽനോട്ടത്തിൽ ആറുമാസം പ്രായമായ ആടുകളെ വിതരണം ചെയ്തു. അധ്യാപനരംഗത്തുണ്ടായിരുന്ന കാലത്ത് വിദ്യാർഥികളുടെ സ്നേഹപാത്രമായിരുന്ന ചാക്കോ മാഷ് ഒരു ഗ്രാമത്തിെൻറ കൂടി സ്നേഹഭാജനമാവുകയാണ്. പൂർണ പിന്തുണയുമായി ഭാര്യ ആലീസും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.