മത്സ്യലേലത്തിന് ഇടനിലക്കാരെ ഒഴിവാക്കും വിഷമത്സ്യം വിറ്റാൽ തടവും പിഴയും

നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ തിരുവനന്തപുരം: മത്സ്യലേലത്തിൽനിന്ന് ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി ശുദ്ധമായ മത്സ്യം ജനങ്ങളിലെത്തിക്കാൻ നിയമം വരുന്നു. മത്സ്യബന്ധന-വിപണന മേഖലയിൽ സമഗ്ര അഴിച്ചുപണി നിർദേശിച്ച് മത്സ്യവകുപ്പ് തയാറാക്കിയ കേരള മത്സ്യലേല വിപണന ഗുണനിലവാര നിയന്ത്രണ ബിൽ (കേരള ഫിഷ് ഓക്ഷനിങ് ആൻഡ് മാർക്കറ്റിങ് ക്വാളിറ്റി കൺേട്രാൾ ബിൽ) ധനവകുപ്പി​െൻറ പരിഗണനക്ക് സമർപ്പിച്ചു. ഇതരസംസ്ഥാനങ്ങളിൽനിന്ന് ബോട്ടുകളിൽ എത്തിച്ച് തുറമുഖങ്ങൾ വഴി വിൽപന നടത്തുന്ന മത്സ്യത്തി​െൻറ ഗുണനിലവാരം ഉറപ്പാക്കാനാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ നിയമനിർമാണം കൊണ്ടുവരുന്നത്. നിയമവകുപ്പ് സമർപ്പിച്ച കരടി​െൻറ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് തയാറാക്കിയ ബിൽ ധനവകുപ്പിന് കൈമാറി. ധനവകുപ്പ് പരിശോധനക്കു ശേഷം സമർപ്പിക്കുന്ന ബിൽ നിയമ വകുപ്പിന് കൈമാറും. അടുത്ത നിയമസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതരസംസ്ഥാന ബോട്ടുകൾ ഹാർബറുകളിലെത്തിക്കുന്ന മത്സ്യം വിഷപരിശോധനക്കു ശേഷം ഉന്നത ഉദ്യോഗസ്ഥരും േട്രഡ് യൂനിയൻ നേതാക്കളും അടങ്ങുന്ന മാനേജിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും ലേലം നടത്തുക. മത്സ്യലേലം അടക്കമുള്ള ഭരണപരമായ നടപടികൾക്കു കലക്ടർ ചെയർമാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറുമായ മാനേജിങ് കമ്മിറ്റിയാണ് രൂപവത്കരിക്കാൻ നിർദേശിച്ചിട്ടുള്ളത്. വിവിധ േട്രഡ് യൂനിയൻ നേതാക്കൾ, മത്സ്യഫെഡ് പ്രതിനിധികൾ തുടങ്ങിയവർ ഭരണസമിതിയിൽ അംഗങ്ങളായിരിക്കും. മീനിൽ വിഷമോ മായമോ കലർത്തി വിറ്റാൽ രണ്ടുവർഷം വരെ തടവും രണ്ടുലക്ഷം പിഴയും ലഭിക്കുന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർമലിൻ, അമോണിയ, സോഡിയം ബെൻസോസേറ്റ് തുടങ്ങിയ രാസവസ്തു മീനിൽ ചേർത്താലും പുതിയ നിയമ പ്രകാരം ശിക്ഷ ലഭിക്കും. നിലവിൽ മത്സ്യത്തിൽ വിഷം കലർത്തിയാൽ 10,000 രൂപ പിഴയും മത്സ്യം എവിടെനിന്നാണോ കയറ്റി അയച്ചത് അവിടെതന്നെ എത്തിച്ച് നശിപ്പിക്കണമെന്നാണ് വ്യവസ്ഥ. പിടിച്ചെടുക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമലിൻ കലർത്തിയ മത്സ്യം കൊണ്ടുവരുന്നത് വ്യാപകമാണ്. അടുത്തിടെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപകമായി ഫോർമലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് റോഡ് മാർഗമെത്തിക്കുന്ന വിഷ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടുന്നത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.