ഭക്ഷ്യസുരക്ഷക്ക്​ നടപടി ശക്തമാക്കണം

കൊല്ലം: മത്സ്യങ്ങളിൽ ഫോർമലിൻ അടക്കമുള്ള മാരകമായ വിഷം ചേർക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കണമെന്ന് എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ അഫിലിയേറ്റ് ചെയ്ത ഫെഡറേഷൻ യൂനിയനുകളെ ആഗസ്റ്റ് 30നകം വിളിച്ചുകൂട്ടി ജില്ല ഫെഡറേഷൻ കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കക്കാക്കുന്ന് എ. ഉസ്മാൻകുഞ്ഞ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പുന്നല ഷാജഹാൻ, അമ്പുവിള ലത്തീഫ്, കൊല്ലൂർവിള ബദറുദ്ദീൻ, ശ്രീകുമാർ, റഹിം തടിക്കാട്, വഹാബുദ്ദീൻ, ചകിരിക്കട അൻസാരി, മാജിത വഹാബ്, സബീന ഷരീഫ്, കാട്ടൂർ ബഷീർ, പോരുവഴി നജീബ്, ട്രഷറർ തോപ്പിൽ നൗഷാദ് എന്നിവർ സംസാരിച്ചു. നിരോധിത ലഹരി ഉൽപന്നങ്ങൾ വിറ്റ രണ്ടുപേർ അറസ്റ്റിൽ ചവറ: നിരോധിത ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന രണ്ട് ചെറുകിട വ്യാപാരികൾ പിടിയിൽ. പന്മന കളരി ജാസ്മിൻ നിവാസിൽ ഷാജഹാൻ (54), പന്മന കോലം വെട്ടിക്കാട്ടേഴുത്ത് പ്രദീപ് (46) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ടൈറ്റാനിയം ജങ്ഷന് സമീപമുള്ള കടകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. എസ്.ഐമാരായ സുകേഷ്, ഉമയകുമാർ, സി.പി.ഒമാരായ ഹരിജിത്ത്, അംജൽ, സുനിത എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.