മഹല്ലുകളിലെ തർക്കങ്ങൾ ജമാഅത്ത്​ ഫെഡറേഷനുമായി ബന്ധപ്പെട്ട്​ പരിഹരിക്കണം- കടയ്​ക്കൽ മൗലവി

കൊല്ലം: മഹല്ല് ജമാഅത്തുകളിൽ ഉടലെടുക്കുന്ന അഭിപ്രായഭിന്നതകളും തർക്കങ്ങളും കോടതികളുമായി ബന്ധെപ്പടാതെ രമ്യമായി പരിഹരിക്കുന്നതിന് ജമാഅത്ത് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിലുള്ള ശരീഅത്ത് നിയമസഹായവേദിയുമായി ബന്ധെപ്പടണമെന്ന് സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ഫെഡറേഷ​െൻറ താലൂക്ക് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിങ് പ്രസിഡൻറ് മേക്കോൺ അബ്ദുൽ അസീസ് ഹാജി അധ്യക്ഷതവഹിച്ചു. എം.എ. സമദ്, നാസർ കുഴിവേലിൽ, മൈലക്കാട് ഷാ, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, അബ്ദുൽ സലാം മാർക്ക്, നിസാർ ചിറക്കട, റാഫി മൗലവി, എസ്. നാസർ, തൊടിയിൽ ലുക്മാൻ, ലത്തീഫ് മാമൂട്, പ്രഫ. അബ്ദുൽ സലാം, അബ്ദുൽ കരീം വെളിച്ചിക്കാല, ഹസനാരുകുഞ്ഞ് വെളിയം, സാദിഖ് മൗലവി, ശംസുദ്ദീൻ തെക്കുംകര, താഹാ അബ്രാമി എന്നിവർ സംസാരിച്ചു. മുൻ താലൂക്ക് പ്രസിഡൻറുമാരായ മാർക്ക് അബ്ദുൽ റഹ്മാൻ ഹാജി, ടി.വൈ. നൂറുദ്ദീൻ വൈദ്യർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജനതാദൾ (എസ്) നേതാക്കളും പ്രവർത്തകരും ലോക് താന്ത്രിക് ജനതാദളിലേക്ക് കൊല്ലം: മുൻ ജില്ല സെക്രട്ടറി ആർതർ ലോറൻസി​െൻറ നേതൃത്വത്തിൽ ഒരുവിഭാഗം ജനതാദൾ (എസ്) പ്രവർത്തകർ ലോക് താന്ത്രിക് ജനതാദളിൽ ചേരുന്നു. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്തയാളെ ജില്ല പ്രസിഡൻറായി നിയമിച്ചതുമുതൽ പാർട്ടി പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്. അദ്ദേഹം ചുമതലയേറ്റ് രണ്ടുവർഷത്തിനിടക്ക് ഒരു പ്രാവശ്യം മാത്രമാണ് ജില്ല കൗൺസിൽ യോഗം വിളിച്ചത്. ഇൗ യോഗത്തിൽെവച്ച് ജില്ല പ്രസിഡൻറിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയപ്പോൾ പുറത്തുനിന്നെത്തിയ ഒരുകൂട്ടം ഗുണ്ടകൾ പ്രവർത്തകെര മർദിക്കുകയും അടിച്ചോടിക്കുകയുമായിരുന്നു. പല മണ്ഡലങ്ങളിലും രണ്ടുവീതം മണ്ഡലം കമ്മിറ്റികൾ സമാന്തരമായി പ്രവർത്തിക്കുകയാണ്. അതിനാൽ യഥാർഥ പാർട്ടി പ്രവർത്തകർക്ക് ഇൗ പാർട്ടിയിൽ തുടരാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതിനാലാണ് പാർട്ടി വിട്ട് ലോക് താന്ത്രിക് ജനതാദളിലേക്ക് ലയിക്കാൻ തീരുമാനിച്ചത്. ആർതർ ലോറൻസ് അധ്യക്ഷതവഹിച്ചു. സൂര്യ എസ്. പിള്ള, ആർ. അശോകൻ, ഇടവ ശശി, രാജു മാടശ്ശേരി, ആർ. കൃഷ്ണകുമാർ, ശൂരനാട് ശിവൻ, േകാവൂർ രാജൻ, പി.എം. ഫൈസൽ, ഷിബു മൺറോതുരുത്ത്, പൊന്നമ്മ ബാലൻ, ഹനീഫ വലിയവീട്ടിൽ, രാജേഷ്ഖന്ന, എ. െചല്ലപ്പൻ, സജിത് മാടക്കുന്നേൽ എന്നിവർ പെങ്കടുത്തു. ലയനസമ്മേളനം 14ന് ശാസ്താംകോട്ടയിൽ രാഷ്ട്രീയ ലോക് താന്ത്രിക് സെക്രട്ടറി ജനറൽ ഷേക് പി. ഹാരിസ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.