ആയൂർ: ടൗണിലെ സിഗ്നൽ ലൈറ്റ് മിഴിയടച്ചിട്ട് മാസം ഒന്നു കഴിഞ്ഞു. അധികൃതർ തിരിഞ്ഞുനോക്കാതായതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവങ്ങളായി. തിരക്കേറിയ എം.സി റോഡിലെ സിഗ്നൽ സംവിധാനമാണ് തകരാറിലായത്. ഓയൂർ-അഞ്ചൽ റോഡുകളിൽനിന്നും വരുന്ന വാഹനങ്ങൾ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുകയാണ്. ഒരു നിയന്ത്രണവുമില്ലാതെ മുറിച്ചുകടക്കുന്ന ഇരുചക്രവാഹനങ്ങൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. പേരിന് ഒരു ട്രാഫിക് പൊലീസ് മാത്രമാണുള്ളത്. അനിയന്ത്രിതമായ തിരക്ക് മൂലം മിക്കപ്പോഴും ഗതാഗതക്കുരുക്കും രൂക്ഷമാകും. ഒരാൾക്ക് മാത്രമായി വാഹനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്. ഇഷ്ടപ്രകാരം വാഹനങ്ങൾ ഇടക്ക് കയറുന്നതിനാൽ വാക്കേറ്റങ്ങളും നിത്യസംഭവങ്ങളായി മാറി. ടൗൺ വികസന സമിതിയും വ്യാപാരി വ്യവസായി സംഘടനയും പൊതുപ്രവർത്തകരും പരാതിപ്പെട്ടിട്ടും ലൈറ്റുകളുടെ തകരാർ പരിഹരിക്കാൻ നടപടി ഉണ്ടായിട്ടില്ല. ആംബുലൻസുകളും രോഗികളെക്കൊണ്ട് പോകുന്ന മറ്റ് വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.