സംസ്കൃതി ഫിലിം സൊസൈറ്റിയുടെ മൂന്നാമത് വാർഷികം

കൊല്ലം: കൊട്ടാരക്കര സംസ്കൃതി ഫിലിം സൊസൈറ്റിയുടെ മൂന്നാമത് വാർഷികവും പ്രതിഭ പുരസ്കാര സമർപ്പണവും മാർച്ച് മൂന്നിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. വാർഷിക സമ്മേളനം രാവിലെ 10.30ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുരസ്കാര ജേതാവ് സൈനുദ്ദീൻ പട്ടാഴിക്ക് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ പുരസ്കാരം സമ്മാനിക്കും. ഹ്രസ്വചിത്ര അവാർഡ് വിതരണവും ഇതോടൊപ്പം നടക്കും. എൻ.െക. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണവും ചികിത്സ ധനസഹായ വിതരണവും നിർവഹിക്കും. എം. നൗഷാദ് എം.എൽ.എ പ്രതിഭകളെ ആദരിക്കും. രാവിലെ ഒമ്പതിന് സംഘടിപ്പിക്കുന്ന ചലച്ചിത്ര പഠന ക്ലാസ് ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ഫിറോസ്ഖാൻ ക്ലാസുകൾ നയിക്കും. മികച്ച ഹ്രസ്വ ചിത്രത്തിന് 5000 രൂപയും ഫലകവുമാണ് പുരസ്കാരമായി നൽകുന്നത്. ഉച്ചക്ക് രണ്ട് മണിമുതൽ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനവും നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. ജനറൽ സെക്രട്ടറി അഞ്ചൽ സുരേന്ദ്രൻ, വൈസ് ചെയർമാൻമാരായ തുളസി നെടുവത്തൂർ, ശ്രീമംഗലം വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.