കൊല്ലം: പ്രഭാഷകൻ എം.എം. അക്ബറിനെ നിരുപാധികം വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി ഭരണഘടന സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലാണെന്നും സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി സലാഹുദ്ദീൻ പറഞ്ഞു. എസ്.ഐ.ഒ സോളിഡാരിറ്റി സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത പ്രബോധന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള സംഘ്പരിവാർ- സർക്കാർ ശ്രമം ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ഒ ജില്ല സെക്രട്ടറി അസ്ലം അലി സമാപനം നിർവഹിച്ചു. സോളിഡാരിറ്റി കൊല്ലം ഏരിയ പ്രസിഡൻറ് തൻവീർ ത്വാഹ, എസ്.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. അനസ് തുടങ്ങിയവർ സംസാരിച്ചു. മുനീഫ്, ഉനൈസ് നാസർ, ജാബിർ, ഷിയാസ്, മുസമ്മിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.