കടയ്ക്കലമ്മക്ക്​ ​പൊങ്കാല അർപ്പിച്ചു

കടയ്ക്കൽ: കടയ്ക്കലമ്മക്ക് നിരവധിപേർ പൊങ്കാല അർപ്പിച്ചു. വിശാലമായ ക്ഷേത്രമൈതാനത്തും പരിസരങ്ങളിലുമായി സ്ത്രീകൾ പൊങ്കാല വഴിപാടിൽ പങ്കുചേർന്നു. ശനിയാഴ്ച രാവിലെ എട്ടിന് ക്ഷേത്രം ശാന്തി നെട്ടൂർ ശശിധരക്കുറുപ്പി​െൻറ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. ശ്രീകോവിലിൽനിന്ന് കൊളുത്തിയ ദീപം ആദ്യം ഭണ്ഡാരഅടുപ്പിലേക്കും പിന്നീട് ആയിരക്കണക്കിന് അടുപ്പുകളിലേക്കും പകർന്നതോടെ പൊങ്കാലക്ക് തുടക്കമായി. പത്തോടെ ദേവിയെ എഴുന്നള്ളിച്ച് നിവേദ്യം സ്വീകരിച്ചു. ക്ഷേത്രോപദേശകസമിതി, ഉത്സവ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി. തിരുവാതിര ആഘോഷങ്ങളുടെ ഉദ്ഘാടനം രാവിലെ ഏഴിന് പന്തളം കൊട്ടാരത്തിലെ രാജരാജവർമ നിർവഹിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡൻറ് ജെ.എം. മർഫി അധ്യക്ഷത വഹിച്ചു. സിനിമാതാരം മീരാ മുരളി പൊങ്കാല ഉദ്ഘാടനം ചെയ്തു. മേളയുടെ ഉദ്ഘാടനം കടയ്ക്കൽ എസ്.ഐ വിനോദ്കുമാർ നിർവഹിച്ചു. ദേവസ്വം ബോർഡ് അസി. കമീഷണർ എസ്. സുമംഗല, അസി. എൻജിനീയർ ജയകുമാർ, സബ് ഗ്രൂപ് ഓഫിസർ ജെ. ജയപ്രകാശ്, എൻ. അജയകുമാർ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എസ്. ബിജു, എസ്. വികാസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.