എ.​െഎ.വൈ.എഫ്​ നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണം

കൊല്ലം: പ്രവാസിയായ സുഗത​െൻറ ആത്മഹത്യക്ക് കാരണക്കാരായ എ.ഐ.വൈ.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനെ ഉപയോഗിച്ച് നേതാക്കൾ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ട്. ഇതിന് തെളിവാണ് സുഗതനിൽനിന്ന് പണം പിരിക്കുന്നതിനുവേണ്ടി ആരംഭിക്കാൻ പോകുന്ന വർക്ഷോപ്പി​െൻറ മുന്നിൽ എ.ഐ.വൈ.എഫുകാർ കൊടികുത്തിയത്. വൻ തുക കോഴ ചോദിച്ചത് കൊടുക്കാത്തതുകൊണ്ട് വർക്ഷോപ്പ് പണി മുന്നോട്ട് കൊണ്ടുപോകാൻ സുഗതന് കഴിഞ്ഞില്ല. മനുഷ്യത്വരഹിതമായ സമീപനമാണ് നേരിേടണ്ടിവന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.