തിരുവനന്തപുരം: കുറഞ്ഞ തുകക്കുള്ള മുദ്രപത്രങ്ങളും സ്റ്റാമ്പുകളും അടിയന്തരമായി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. 50 രൂപ മുതൽ 500 രൂപ വരെയുള്ള മുദ്രപത്രങ്ങൾ ലഭിക്കാത്തതുകാരണം സാധാരണക്കാർ നെേട്ടാട്ടമോടുകയാണെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പറഞ്ഞു. സംഭവം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയാണെന്ന് കമീഷൻ വിലയിരുത്തി. സംസ്ഥാനത്തിെൻറ ഒരുഭാഗത്തും ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങൾ ലഭിക്കുന്നില്ല. ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവർ മുദ്രപത്രങ്ങൾക്ക് വേണ്ടി അലയേണ്ട സാഹചര്യമാണുള്ളതെന്നും കമീഷൻ വിലയിരുത്തി. ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ചെറിയതുകയുടെ മുദ്രപത്രങ്ങൾ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചശേഷം ഒരുമാസത്തിനകം വിശദീകരണം നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.