26ന് എസ്​.എൻ ട്രസ്​റ്റ്​ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും ^ട്രസ്​റ്റ്​ സംരക്ഷണസമിതി

26ന് എസ്.എൻ ട്രസ്റ്റ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും -ട്രസ്റ്റ് സംരക്ഷണസമിതി കൊല്ലം: ശ്രീനാരായണ ട്രസ്റ്റി​െൻറ ഉടമസ്ഥതയിലുള്ള ചേർത്തല എസ്.എൻ കോളജി​െൻറയും ചേർത്തല ഹയർസെക്കൻഡറി സ്കൂളി​െൻറയും ഭൂമിയിൽ മണൽ ഖനനം നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ടെൻഡർ തുറക്കുന്ന 26ന് എസ്.എൻ ട്രസ്റ്റ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് എസ്.എൻ ട്രസ്റ്റ് സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു. 25 ഏക്കറിലധികം വരുന്ന ഭൂമിയിൽ അഞ്ച് വർഷത്തേക്കാണ് മണൽഖനനത്തിന് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇത്തരത്തിൽ മണൽ വിറ്റ് കഴിയേണ്ട ഗതികേടിലേക്ക് എസ്.എൻ ട്രസ്റ്റ് എത്തിയിട്ടില്ലെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 150 കോടിയിലധികം രൂപയുടെ സിലിക്കാ മണൽ നിക്ഷേപം ഈ കാമ്പസിലുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു വിദ്യാലയത്തിൽ മണൽ ഖനനം നടത്താനൊരുങ്ങുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഖനനം റദ്ദുചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. എസ്. ചന്ദ്രസേനൻ, ഡി. രാജ്കുമാർ, പ്രഫ. ജെ. ചിത്രാംഗതൻ, ബി. പുരുഷോത്തമൻ, കടകംപള്ളി മോജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.