വിദ്യാർഥികൾക്ക് അശ്ലീല വിഡിയോ പകർത്തിനൽകിയ മൊബൈൽ കടയുടമ അറസ്​റ്റിൽ

പാരിപ്പള്ളി: വിദ്യാർഥികൾക്ക് അശ്ലീല വിഡിയോ പകർത്തിനൽകിയ മൊബൈൽ കടയുടമയെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി- മടത്തറ റോഡിൽ മൊബൈൽ കട നടത്തുന്ന കടമ്പാട്ടുകോണം ഷിഹാസ് മൻസിലിൽ ഷിഹാസാണ് (27) അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് പതിനേഴ് പുതിയ സിനിമകളും 496 അശ്ലീല വിഡിയോ ക്ലിപ്പിങ്ങുകളും പിടിച്ചെടുത്തു. കടയിൽ സ്ഥിരമായി വളരെയധികം വിദ്യാർഥികൾ എത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. സീഡികൾ, മെമ്മറി കാർഡുകൾ, മെസേജ് എന്നിവ വഴിയാണ് ഇയാൾ വിദ്യാർഥികൾക്ക് അശ്ലീല ക്ലിപ്പിങ്ങുകൾ നൽകിവന്നത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.