മഅ്​ദനിക്ക്​ ചികിത്സ: സർക്കാർ അടിയന്തരമായി ഇടപെടണം ^കെ.എം.വൈ.എഫ്​

മഅ്ദനിക്ക് ചികിത്സ: സർക്കാർ അടിയന്തരമായി ഇടപെടണം -കെ.എം.വൈ.എഫ് കൊല്ലം: കടുത്തരോഗം മൂലം ജീവൻ അപകടത്തിലെത്തിയ അബ്ദുന്നാസിർ മഅ്ദനിക്ക് കേരളത്തിലെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണെമന്ന് കെ.എം.വൈ.എഫ് ജില്ല നേതൃ പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. വിചാരണ മനഃപൂർവം നീട്ടിക്കൊണ്ടുപോയി ജന്മനാട്ടിലെത്താനും ചികിത്സ ലഭിക്കാനുമുള്ള അവസരം നിഷേധിക്കുന്നത് കാടത്തമാണ്. പ്രസിഡൻറ് കണ്ണനല്ലൂർ നാഷിദ് ബാഖവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സാക്കിർ ഹുസൈൻ ദാരിമി, തേവലക്കര ജെ.എം. നാസറുദ്ദീൻ, കുണ്ടുമൺ ഹുസൈൻ മന്നാനി, നൗഷാദ് കോട്ടൂർ, കാര്യറ നസീർ, അക്ബർഷാ മൈലാപ്പൂർ, ഫസിലുദ്ദീൻ തടിക്കാട്, സലാഹുദ്ദീൻ ഉവൈസി, അനസ് മന്നാനി, റാഷിദ് പേഴുംമൂട്, അൻസർ കുഴിവേലിൽ, എ.എം. യൂസുഫുൽ ഹാദി, എ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ, തലവരമ്പ് സലിം, നൗഷാദ് കടയ്ക്കൽ, ഷിബുഖാൻ, ആശാൻറയ്യത്ത് ബദറുദ്ദീൻ, ബാദ്ഷ മന്നാനി, അർഷദ് മന്നാനി, നൗഫൽ മൈലാപ്പൂർ, സിദ്ദീഖ് മുസ്ലിയാർ, സജീർ എസ്. വിളയിൽ, കെ.ഇ. ഷാജഹാൻ കുന്നത്തൂർ, അമീർ ഹംസ മൈലാപ്പൂർ, നിസാം കുന്നത്ത്, സഹീർ അമ്മാച്ചൻമുക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.