കൊല്ലം: ഏഷ്യയിലെ ഏറ്റവുംവലിയ സാംസ്‌കാരിക കൂട്ടായ്‌മയായ സൂര്യ ഇന്ത്യയുടെ സഹകരണത്തോടെ ജില്ലയിൽ പുതിയ കലാസ്വാദന സംഘടന ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'ലയതരംഗ്' എന്ന പേരിൽ ആരംഭിക്കുന്ന സംഘടനയുടെ ഉദ്ഘാടനം 27ന് വൈകീട്ട് ആറിന് സോപാനം ഓഡിറ്റോറിയത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ നിർവഹിക്കും. തുടർന്ന് ഗണേഷം എന്ന പേരിൽ സൂര്യകൃഷ്‌ണമൂർത്തി രചനയും സംവിധാനവും നിർവഹിച്ച നൃത്തശിൽപം ചലച്ചിത്രതാരം ലക്ഷ്‌മി ഗോപാലസ്വാമിയുടെ നേതൃത്വത്തിൽ അരങ്ങേറും. ചടങ്ങിൽ പ്രമുഖ സിനിമ നിർമാതാവും സംഘടനയുടെ രക്ഷാധികാരിയുമായ കെ. രവീന്ദ്രനാഥൻ നായരെ ആദരിക്കും. പ്രസിഡൻറ് ഉമാ മോഹൻദാസ്, സെക്രട്ടറി മേഘന രാജീവ്, സെക്രട്ടറി നിസ ഫാസിൽ, ജോയൻറ് സെക്രട്ടറി രാജശ്രീ നായർ, ഷൈലജ രാജഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.