ന്യൂനപ​ക്ഷമോർച്ച സംസ്​ഥാന ജാഥ

കൊല്ലം: 'പുതിയ ഇന്ത്യക്കായി ഒപ്പംനീങ്ങാം' മുദ്രാവാക്യവുമായി ബി.ജെ.പി ന്യൂനപക്ഷമോർച്ച സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയുടെ ജില്ല പര്യടനം പൂർത്തിയാക്കിയതായി സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്ര ഏപ്രിൽ 20ന് കാസർകോട്ട് സമാപിക്കും. സമൂഹത്തിലെ വിവിധമേഖലകളിലെ പ്രമുഖരെ നേരിൽകണ്ട് കേന്ദ്ര സർക്കാറി​െൻറ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കൊല്ലം ബിഷപ് സ്റ്റാൻലി റോമൻ തുടങ്ങിയവരെ യാത്രയുടെ ഭാഗമായി ജില്ലയിൽ സന്ദർശിച്ചു. കുണ്ടറയിൽ ന്യൂനപക്ഷ മോർച്ച ജില്ല കൺെവൻഷനോടെയാണ് ജില്ലയിലെ പര്യടനം സമാപിച്ചത്. കൊല്ലം ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ കൊല്ലം: കൊല്ലം രൂപതയുടെ നേതൃത്വത്തിലുള്ള ബൈബിൾ കൺെവൻഷൻ 27 വരെ കേൻറാൻമ​െൻറ് മൈതാനത്ത് നടക്കുമെന്ന് കോഓഡിനേറ്റർ വിമൽ ആൽബർട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ൈവകീട്ട് അഞ്ചിന് കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സോവ്യർഖാൻ വട്ടായിൽ നേതൃത്വംനൽകുന്ന അഭിഷേകാഗ്നി സംഘമാണ് കൺെവൻഷൻ നയിക്കുന്നത്. വൈകീട്ട് അഞ്ച് മുതൽ രാത്രി 9 വരെ നടക്കുന്ന കൺെവൻഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ മൈക്കിൾ തെക്കുംഭാഗം, വിൻസ​െൻറ് തെക്കുംഭാഗം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.