ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക്​ മലയാളം ചോദ്യപേപ്പർ വിതരണംചെയ്​തെന്ന്​ പരാതി

ശാസ്താംകോട്ട: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് സാമൂഹികശാസ്ത്രം മാതൃക പരീക്ഷയിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് മലയാളത്തിലുള്ള ചോദ്യപേപ്പർ വിതരണംചെയ്തതായി പരാതി. പലവിദ്യാർഥികൾക്കും ഇതുകാരണം ശരിയായ രീതിയിൽ പരീക്ഷ എഴുതാനായില്ല. ചോദ്യക്കടലാസി​െൻറ കവറിൽ ആവശ്യത്തിന് ഇംഗ്ലീഷ് മീഡിയം ചോദ്യക്കടലാസുകൾ ഉണ്ടായിരുന്നില്ല. പകരം ഉണ്ടായിരുന്ന മലയാളത്തിലുള്ള ചോദ്യക്കടലാസുകൾ ഇംഗ്ലീഷ് മാധ്യമത്തിലുള്ളവർക്ക് വിതരണംചെയ്യാൻ സ്കൂൾ അധികൃതർ നിർബന്ധിതരായി. ഇംഗ്ലീഷ് മീഡിയം ചോദ്യക്കടലാസി​െൻറ ഫോട്ടോസ്റ്റാറ്റ് പകർപ്പ് ലഭ്യമാക്കണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്നെ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.