ചാത്തിനാംകുളം^പനയം കെ.എസ്.ആര്‍.ടി.സി സർവിസ് പുനരാരംഭിക്കണം

ചാത്തിനാംകുളം-പനയം കെ.എസ്.ആര്‍.ടി.സി സർവിസ് പുനരാരംഭിക്കണം അഞ്ചാലുംമൂട്: ചാത്തന്നൂര്‍ ഡിപ്പോയില്‍നിന്ന് കരിക്കോട്, ചാത്തിനാംകുളം വഴി പനയത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. രണ്ടുമാസം മുമ്പ് ശബരിമല സ്പെഷല്‍ സർവിസ് നടത്തുന്നതിനുവേണ്ടി ബസ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു. എന്നാൽ, സീസണ്‍ കഴിഞ്ഞിട്ടും സര്‍വിസ് പുനരാരംഭിച്ചില്ല. കരിക്കോട്, ചാത്തിനാംകുളം തുടങ്ങിയ വിവിധസ്ഥലങ്ങളില്‍ പണിയെടുത്തിരുന്ന നൂറുകണക്കിന് കശുവണ്ടിത്തൊഴിലാളികളും പെരിനാട് റെയില്‍വേ സ്റ്റേഷനില്‍ സ്ഥിരമായി പോകേണ്ട യാത്രക്കാരും ദുരിതത്തിലാണ്. രണ്ട് ട്രിപ് മാത്രം സർവിസ് നടത്തിയിരുന്ന ബസ് പുനരാരംഭിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിവേദനം നൽകി അഞ്ചാലുംമൂട്: ചാത്തന്നൂര്‍-കരിക്കോട്-ചാത്തിനാംകുളം വഴി പനയത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി, കെ.എസ്.ആര്‍.ടി.സി എം.ഡി എന്നിവര്‍ക്ക് കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. കെ.വി. ഷാജി നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.