ഹെവി ലിഫ്​റ്റ്​ കപ്പൽ 'അന്നാമികെ' കൊല്ലത്തെത്തി

കൊല്ലം: വിഴിഞ്ഞം തുറമുഖ നിർമാണത്തിെനത്തിച്ച ഉപകരണങ്ങൾ മടക്കിക്കൊണ്ടുപോകുന്നതിന് ഹെവി ലിഫ്റ്റ് കപ്പലായ 'അന്നാമികെ' കൊല്ലം തുറമുഖത്തെത്തി. തുറമുഖത്തി​െൻറ ആഴംകൂട്ടാനുള്ള കൂറ്റൻ ഡ്രഡ്ജർ, ടഗുകൾ, ബാർജുകൾ എന്നിവയുമായി മൂന്ന് ദിവസത്തിനുള്ളിൽ കപ്പൽ ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് മടങ്ങും. കരീബിയൻ ആൻറിഗ്വവാ രജിസ്ട്രേഷനുള്ള 'അന്നാമികെ'ക്ക് 157 മീറ്റർ നീളമുണ്ട്. അദാനി പോർട്ട്സിനുവേണ്ടി എസ്.എസ് മാരിടൈം ആണ് കപ്പൽ എത്തിച്ചത്. ഹെവി ലിഫ്റ്റ് കപ്പലുകളടക്കം എത്തുന്നത് കൊല്ലം തുറമുഖത്തെ സജീവമാക്കാൻ സഹായകമാവുമെന്നാണ് തുറമുഖ വകുപ്പി​െൻറ പ്രതീക്ഷ. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും തുറമുഖം തിരക്കൊഴിഞ്ഞ നിലയിലാണ്. തുറമുഖം സജീവമാക്കാൻ സർക്കാർ തലത്തിൽ വിവിധപദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള കോസ്റ്റൽ ഷിപ്പിങ് പദ്ധതിയും വിജയകമരായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങൾ കൊണ്ടുവരുന്നതിനും മറ്റുമായി കൊല്ലം തുറമുഖം ഉപയോഗെപ്പടുത്തുന്നത് ഭാവിയിൽ തുറമുഖവികസനത്തിന് ഗുണകരമാവുമെന്ന് ചൂണ്ടിക്കാട്ടെപ്പടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.