വിനയചന്ദ്രികയിലലിഞ്ഞ് കൊല്ലം

കൊല്ലം: കല്ലടയാറി​െൻറ ഈണവും താളവും ഈരടികളാക്കിയ കവി ഡി. വിനയചന്ദ്ര​െൻറ ഓർമകളിൽ പ്രണാമം അർപ്പിച്ച് കൊല്ലം. അഷ്ടമുടിക്കായലി​െൻറ ഓരത്ത് കൊല്ലത്തി​െൻറ കവികൾ വ്യാഴാഴ്ച ഒത്തുചേർന്നത് പ്രിയകവിക്ക് സ്മരണാഞ്ജലിയുമായാണ്. തപസ്യ കലാ സാഹിത്യവേദിയുടെ 42ാം സംസ്ഥാന വാർഷികോത്സവത്തിന് മുന്നോടിയായാണ് 'വിനയചന്ദ്രിക' പരിപാടി സംഘടിപ്പിച്ചത്. കവി ഡി. വിനയചന്ദ്രനെ കവിതയിലേക്ക് ജ്ഞാനസ്നാനപ്പെടുത്തിയത് കല്ലടയാറാണെന്ന് നിരൂപകൻ സി.വി. വിജയകുമാർ പറഞ്ഞു. കാളിദാസൻ ഗംഗയെ സ്വന്തമാക്കിയതുപോലെ, മഹാകവി പി. കുഞ്ഞിരാമൻ നായർ നിളയെ സ്വന്തമാക്കിയതുപോലെയൊരു പ്രതിഭാസമാണ് വിനയചന്ദ്രന് കല്ലടയാറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയിൽ തപസ്യ ജില്ല പ്രസിഡൻറ് ഡോ. വി.എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എസ്. അരുണഗിരി, വളത്തുംഗൽ തങ്കമണി, ഫേബാ, മണി കെ. ചെന്താപ്പൂര്, രാകേഷ് സത്യൻ, മയ്യനാട് അജയകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.