പരാതി നൽകാനെത്തിയ യുവാവിന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വക മര്‍ദനവും കേസും

കൊല്ലം: അപകടകരമായി കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പരാതി നല്‍കാന്‍ കൊല്ലം ഡിപ്പോയിലെത്തിയ യുവാവിന് ജീവനക്കാരുടെ മര്‍ദനവും പൊലീസ് കേസും. കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ച് പള്ളിത്തോട്ടം സ്വദേശി സ്‌റ്റെനി സേവ്യറിനെ പൊലീസിന് കൈമാറി. കെ.എസ്.ആർ.ടി.സി അധികൃതരുടെ പരാതിയെ തുടര്‍ന്ന് യുവാവിനെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കാനായിരുന്നു ബസ് പിന്തുടര്‍ന്ന് സ്റ്റെനി ഡിപ്പോയിലെത്തിയത്. ഡിപ്പോക്കുള്ളില്‍ ബൈക്ക് ഓടിച്ച് കയറ്റിയെന്ന് പറഞ്ഞ് ജീവനക്കാര്‍ യുവാവിനെ മര്‍ദിച്ചു. ബൈക്ക് ചങ്ങല ചുറ്റി പൂട്ടുകയും തുടര്‍ന്ന് പൊലീസിലും ഏല്‍പിക്കുകയുമായിരുന്നു. താന്‍ നിരപരാധിയാണെന്ന് യുവാവ് ആവര്‍ത്തിച്ചിട്ടും പൊലീസ് കേള്‍ക്കാന്‍ തയാറായില്ലെന്ന് യുവാവ് പറയുന്നു. പരാതിയുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലാണ് വരേണ്ടതെന്നായിരുന്നു ഉദ്യോഗസ്ഥ​െൻറ ഉപദേശം. അതിക്രമിച്ചുകടന്നു, ജോലി തടസ്സപ്പെടുത്തി, ആക്രമിച്ചു തുടങ്ങി പരാതികളാണ് കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ സ്റ്റെനിക്കെതിരെ പൊലീസില്‍ നല്‍കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെ സ്റ്റെനിയും പരാതിനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.