കൊല്ലം: കേന്ദ്ര സർക്കാറിെൻറ പ്രധാനമന്ത്രി കൗശൽ യോജന പദ്ധതിപ്രകാരം ടി.കെ.എം എൻജിനീയറിങ് കോളജിൽ വെൽഡിങ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ് വിജയമാണ് കുറഞ്ഞ യോഗ്യത. 26നകം അപേക്ഷ നൽകണം. അപേക്ഷകർ ആധാർ കാർഡിെൻറയും സർട്ടിഫിക്കറ്റിെൻറയും പകർപ്പ് സഹിതം കോളജ് ഒാഫിസിൽ നേരിെട്ടത്തണം. േഫാൺ: 9846025211, 9645742318. 'ഫിലിംസ് ഡിവിഷൻ ഒാഫിസ് മാറ്റം: സർക്കാർ ഇടപെടണം' കൊല്ലം: കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം പൂങ്കുളത്ത് പ്രവർത്തിക്കുന്ന ഫിലിംസ് ഡിവിഷൻ ഒാഫിസ് ചെന്നൈയിലേക്ക് മാറ്റാനുള്ള നീക്കം തടയാൻ സർക്കാറും സാംസ്കാരിക വകുപ്പും തയാറാകണമെന്ന് ജോൺ എബ്രഹാം ഫോറം ഫോർ സിനിമ എസ്തെറ്റിക്സ് (ജാഫ്ക) ആവശ്യപ്പെട്ടു. തിയറ്ററുകൾക്കുള്ള സർട്ടിഫിക്കറ്റ്, കേന്ദ്ര ഫിലിംസ് ഡിവിഷൻ നിർമിക്കുന്ന ന്യൂസ്റീൽ, ഡോക്യുമെൻററി എന്നിവയുടെ വിതരണം തുടങ്ങിയ ജോലികളാണ് തിരുവനന്തപുരം ഒാഫിസ് നിർവഹിക്കുന്നത്. 1978ൽ ആരംഭിച്ച സ്ഥാപനം മാറ്റുന്നതോടെ ഇത്തരം സേവനങ്ങൾക്ക് െചന്നെയിലേക്ക് പോകേണ്ട അവസ്ഥ വരും. മാത്രമല്ല, ഒാഫിസ് മാറ്റുേമ്പാൾ സ്ത്രീകൾക്ക് ഉൾപ്പെടെ ഏഴോളം ജീവനക്കാർ ദുരിതത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.