കൃഷിനാശത്തിന് അനുവദിച്ച നഷ്​ടപരിഹാരം തുച്ഛം; വനംവകുപ്പിനെതിരെ പരാതിയുമായി കർഷകർ

കുളത്തൂപ്പുഴ: കാട്ടുമൃഗങ്ങൾ വരുത്തുന്ന കൃഷിനാശത്തിന് ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ തീരുമാനങ്ങൾ അട്ടിമറിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥ നടപടിക്കെതിരെ കർഷകർ പരാതിയുമായി കോടതിയിൽ. കിഴക്കൻ വനമേഖലയിൽ കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തി വിളകൾ നശിപ്പിക്കുന്നത് പതിവാണ്. വേനൽ കടുത്ത് നീരുറവകൾ വറ്റി വരൾച്ച രൂക്ഷമാകുന്നതോടെയാണ് വന്യമൃഗങ്ങൾ കൂട്ടമായി ജനവാസ മേഖലകളിലേെക്കത്തുന്നത്. ഇവയുടെ ശല്യത്തെ തുടർന്ന് കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന് ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാറും വനംവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്ന കർഷകർക്ക് തുച്ഛമായ തുക അനുവദിച്ച് നൽകി വകുപ്പ് ഉദ്യോഗസ്ഥർ കബളിപ്പിക്കുന്നതായാണ് പരാതി. നഷ്ടംനേരിടുന്ന കർഷകർ കൃഷിഭവൻ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് ഓരോ വിളകൾക്കുമുണ്ടായ നാശം വിലയിരുത്തും. ഇതി​െൻറ സർട്ടഫിക്കറ്റ് വാങ്ങി അനുബന്ധരേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥരാണ് തുച്ഛമായ തുകക്ക് നിർദേശം നൽകുന്നതെന്ന് ൈട്രബ്യൂണലിൽ നൽകിയ പരാതിയിൽ കർഷകനായ ഷാജഹാൻ പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നാൽപതോളം കുലച്ച വാഴകൾ നശിച്ചതിന് സർക്കാർ അംഗീകരിച്ച നിരക്ക് പ്രകാരം 5000 രൂപ നഷ്ടം കണക്കാക്കി കൃഷിഭവനിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റും രേഖകളും സമർപ്പിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിച്ച കർഷകന് വനംവകുപ്പിൽ നിന്ന് അനുവദിച്ചു കിട്ടിയത് 1000 രൂപ മാത്രമാണ്. കൃഷിഭവനിൽനിന്ന് ലഭിക്കുന്ന നഷ്ടത്തിന് സമാനമായ തുകയെങ്കിലും അനുവദിച്ചു നൽകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും പരാതിയിൽ വ്യകതമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.