വന്യമൃഗ ശല്യം: കിഴക്കൻ മലയോരത്ത് 39 കിലോമീറ്ററിൽ സൗരോർജ വേലി സ്ഥാപിക്കും

പുനലൂർ: വന്യജീവികൾ കാടിറങ്ങി മലയോര കൃഷിയിടങ്ങളിൽ നാശം ഉണ്ടാക്കുന്നതും മനുഷ്യരെയടക്കം ആക്രമിക്കുന്നതും തടയാൻ 39 കിലോമീറ്റർ ദൂരത്തിൽ സൗരോർജവേലി സ്ഥാപിക്കും. പുനലൂർ, തെന്മല, തിരുവനന്തപുരം ഡിവിഷനുകളുടെ പരിധിയിലുള്ള വനാതിർത്തിയിലാണ് വേലി സ്ഥാപിക്കുന്നത്. ഇതിനായി വനംവകുപ്പ് 63.23 ലക്ഷം രൂപ ചെലവിടും. അഞ്ച് ലൈനോടുകൂടിയതാണ് വേലി. പുനലൂർ ഡിവിഷനിലെ അഞ്ചൽ റേഞ്ച് കളംകുന്ന് സെക്ഷനിൽ പൂമ്പാറ കോളനി- നെടുവന്നൂർകടവിൽ രണ്ടു കിലോമീറ്ററും പള്ളംവെട്ടിയിൽ നെടുവന്നൂർ കടവ് മുതൽ കളംകുന്ന് വരെ എട്ടു കിലോമീറ്ററും വേലി സ്ഥാപിക്കും. തെന്മല ഡിവിഷനിൽ കടുവാകലുങ്കു മുതൽ മൂന്നുകണ്ണറ വരെയും കല്ലുവരമ്പ് സെക്ഷനിൽ കുളമ്പി സെറ്റിൽമ​െൻറ് കോളനിയിലും മൂന്ന് കിലോമീറ്ററും പെരുവഴികാല സെറ്റിൽമ​െൻറ് കോളനിയിലും വില്ലുമല നോർത്ത് സെറ്റിൽമ​െൻറ് കോളനിയിലും മൂന്നരകിലോമീറ്ററും വേലി സ്ഥാപിക്കും. ഇടമൺ സെക്ഷനിൽ തോണിച്ചാൽ മുതൽ പാത്തിപാലം വരെ അഞ്ചുകിലോമീറ്ററിൽ വേലിയിടും. തിരുവനന്തപുരം ഡിവിഷനിൽ വിതുര സെക്ഷനിലെ കല്ലുപാറയിൽ ഒരു കിലോമീറ്ററും മണിതൂക്കംതേരിയിൽ മൂന്ന് കിലോമീറ്ററും കുളത്തൂപ്പുഴ റേഞ്ചിലെ ചിറ്റാർ നോർത്തിലെ ഇരുതോട് മുതൽ പാമ്പുചത്തമൺ വരെ ഏഴു കിലോമീറ്റർ ദൂരത്തിലുമാണ് വേലി സ്ഥാപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.