നാടക മാമാങ്കത്തിന് തിരശ്ശീല ഉയർന്നു

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ നാടക മാമാങ്കമായ തിയറ്റർ ഒളിമ്പിക്സി​െൻറ തിരുവനന്തപുരത്തെ അവതരണങ്ങൾക്ക് തിരശ്ശീല ഉയർന്നു. വഴുതക്കാട് ടാഗോർ തിയറ്ററിൽ ദേശീയ സ്കൂൾ ഓഫ് ഡ്രാമ തിയറ്റർ ഇൻ എജുക്കേഷൻ മേധാവി സുരേഷ് ശർമ, സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ ടി.വി. സുഭാഷ്, അഭിനയ നാടക റിസർച് സ​െൻറർ പ്രസിഡൻറ് ഡി. രഘൂത്തമൻ, നാടക സംവിധായകൻ കെ. കലാധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉസ്താദ് ദിലീപ് ചന്ദ്രമഹതോ സംവിധാനം ചെയ്ത 'പുരുളിയ ബാവു' എന്ന ബിഹാറി പൈതൃക നൃത്ത-നാടകം അവതരിപ്പിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പി​െൻറ ആഭിമുഖ്യത്തിൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മ​െൻറും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്ന് വരെയാണ് നാടകോത്സവം. എല്ലാ ദിവസവും വൈകീട്ട് 6.30ന് വഴുതക്കാട് ടാഗോർ തിയറ്ററിൽ നാടകം ആരംഭിക്കും. പ്രവേശനം സൗജന്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.