സബ് കനാലിൽ വെള്ളമില്ല; കലംകമിഴ്​ത്തി പ്രതിഷേധം

പത്തനാപുരം: വേനല്‍ ശക്തമായിട്ടും സബ് കനാലുകളില്‍ വെള്ളമെത്താത്തതിനെത്തുടർന്ന് പ്രതിഷേധവുമായി കര്‍ഷകര്‍. വേനലിൽ കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിഞ്ഞിട്ടും സബ് കനാലുകള്‍ വഴി ജലവിതരണം നടത്താത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയത്. മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിയിരിക്കുകയാണ്. ചൂട് ശക്തമായതോടെ കിണറുകളിലെ ജലനിരപ്പും താഴ്ന്നു. സബ് കനാലുകളില്‍ വെള്ളമെത്തിയാല്‍ കിണറുകളിലെ ജലനിരപ്പും ഒരു പരിധിവരെ ഉയരും. കൂടാതെ മറ്റ് ആവശ്യങ്ങള്‍ക്കായി കനാല്‍ വെള്ളം ഉപയോഗിക്കുകയും ചെയ്യാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ പകുതിയോടെ കനാലുകളില്‍ വെള്ളമെത്തിയിരുന്നു. ഇത് പ്രതീക്ഷിച്ച് കര്‍ഷകര്‍ ഇത്തവണയും കൃഷിയിറക്കുകയും ചെയ്തു. കനാല്‍ തുറക്കാത്ത കെ.ഐ.പി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കനാലില്‍ കലംകമിഴ്ത്തി കഞ്ഞിവെച്ച് വേറിട്ട പ്രതിഷേധത്തിനൊരുങ്ങിയത്. കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അബ്ദുൽ അസീസ്, നന്ദകുമാര്‍, കറവൂര്‍ സുരേഷ്, മധു ചക്കുവരക്കല്‍, ഡാനിയേല്‍ ഉമ്മന്‍, എ.പി. ബൈജു, പി. ശിവരാമപിള്ള, അനസ് പടിഞ്ഞാറ്റേതില്‍ തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്‍കി. തെന്മലയിലെ കെ.ഐ.പി ആസ്ഥാനത്തേക്ക് സമരം വ്യാപിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.