ചക്കുവള്ളി ചിറയിൽനിന്ന് കരാറുകാർ വെള്ളം കടത്തുന്നു

ശാസ്താംകോട്ട: കടുത്ത വരൾച്ചയിൽ വരണ്ട് തുടങ്ങിയ ചക്കുവള്ളി ചിറയിൽനിന്ന് പൊതുമരാമത്ത് കരാറുകാരും വെള്ളക്കച്ചവടക്കാരും വെള്ളം കടത്തുന്നു. ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളുടെ മധ്യഭാഗത്തായാണ് ചക്കുവള്ളി ചിറ. മൂന്ന് പഞ്ചായത്തുകളിലെയും നൂറുകണക്കിന് കിണറുകളിൽ കടുത്തവേനലിലും വെള്ളം ഉറപ്പാക്കുന്നത് ചിറയിലെ ജലസാന്നിധ്യമാണ്. അവഗണനയും വേനലും കാരണം ചിറ ദിവസവും നാശോന്മുഖമാവുകയാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് നിരവധി ടാങ്കറുകളിൽ ചിറയിൽനിന്ന് വെള്ളം പമ്പ് ചെയ്‌ത്‌ കടത്തുന്നത്. ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.