ഇടം പദ്ധതി: പണപ്പിരിവ് നടത്തിയെന്നാരോപിച്ച് ഉപരോധം

കൊല്ലം: മന്ത്രി മേഴ്സിക്കുട്ടിയമ്മ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയായ 'ഇട'ത്തി​െൻറ പേരിൽ കുണ്ടറ, ചാത്തന്നൂർ എ.ഇ.ഒ ഓഫിസർമാർ വിദ്യാർഥികളിൽനിന്ന് പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഇൻ ചാർജ് ലീലാവതി അമ്മയെ ഉപരോധിച്ചു. കുണ്ടറ നിയോജകമണ്ഡലത്തിലെ ഗവ. എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് വിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവില്ലാതെയാണ് രസീത് നൽകാതെ വിദ്യാർഥികളിൽനിന്ന് ഒരു കോടിയോളം രൂപ പിരിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പദ്ധതിയുടെ പേരിൽ നടന്ന അധികാരദുർവിനിയോഗം, അഴിമതി തുടങ്ങിയവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ വിജിലൻസ്, ബാലാവകാശ കമീഷൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കലക്ടർ എന്നിവർക്ക് പരാതിനൽകി. വിഷയത്തിൽ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് വിഷ്ണു വിജയൻ അറിയിച്ചു. 57ലെ ഇ.എം.എസ് സർക്കാറി​െൻറ പതനത്തിലേക്ക് പോകാനുള്ള കാരണം പിണറായി സർക്കാർ മറക്കരുതെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.