പത്തനാപുരം: പട്ടാഴിയില്‍ രണ്ട് വീടുകളില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ചു. രണ്ടിടങ്ങളില്‍ മോഷണശ്രമവും നടന്നു. മെതുകുമ്മേല്‍, ആറാട്ടുപുഴ, താഴത്ത് വടക്ക് പ്രദേശങ്ങളിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവം. മെതുകുമ്മേല്‍ ആനമേല്‍കുന്ന് ലൂക്കോസ്, കാവിളയില്‍ ശ്രീധരന്‍ നായര്‍, പട്ടാഴി ഗ്രാമപഞ്ചായത്ത് മുന്‍അംഗം ലളിത എം. നായര്‍, താഴത്ത് വടക്ക് വലിയവിള തെക്കേതില്‍ ഏലിയാമ്മ വര്‍ഗീസ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഏലിയാമ്മയുടെ രണ്ടരപവെൻറ മാലയും അലമാരയിലുണ്ടായിരുന്ന പണവും അപഹരിച്ചു. ശ്രീധരന്‍ നായരുടെ വീട്ടില്‍നിന്ന് ഒരു പവെൻറ മാലയാണ് കവർന്നത്. ലൂക്കോസ്, ലളിത എന്നിവരുടെ വീടുകളില്‍ മോഷ്ടാക്കള്‍ കടന്നെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.