തപസ്യ കലാ സാഹിത്യവേദി സംസ്ഥാന വാർഷികോത്സവം

കൊല്ലം: തപസ്യ കലാസാഹിത്യ വേദിയുടെ 42ാമത് സംസ്ഥാന വാർഷികോത്സവം ബുധനാഴ്ച മുതൽ 25 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ജി. സോമനാഥൻ അനുസ്മരണവും കാർട്ടൂൺ സായാഹ്നവും കാർട്ടൂണിസ്റ്റ് സുകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് തത്സമയ കാർട്ടൂൺ ഡെേമാൺസ്ട്രേഷൻ നടക്കും. 22ന് വൈകീട്ട് അഞ്ചിന് കൊല്ലം ബോട്ട്ജെട്ടിയിൽ കവി ഡി. വിനയചന്ദ്രൻ അനുസ്മരണം നടക്കും. ഡോ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. 23ന് വൈകീട്ട് നാലിന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങ്, വൈകീട്ട് അഞ്ചിന് കാക്കനാടൻ, വൈക്കം ചന്ദ്രശേഖരൻ നായർ, കെ.സി. കേശവപിള്ള, അഴകത്ത് പത്മനാഭകുറുപ്പ് എന്നിവരെ അനുസ്മരിക്കും. വി.പി.സി നായർ അനുസ്മരണം ഉദ്ഘാടനംചെയ്യും. 24ന് രാവിലെ 10ന് നടക്കുന്ന സംസ്ഥാന വാർഷികോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കല്ലട ഷൺമുഖൻ, ഡോ.ബി.എസ്. രാധാകൃഷ്‌ണൻ, വിശ്വകുമാർ കൃഷ്‌ണജീവനം, ആർ. അജയകുമാർ, ബി. ശിവൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.