കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപികമാരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തില്‍, വിദ്യാഭ്യാസവകുപ്പിെൻറ നടപടി ഭയന്ന് ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനെ മാനേജ്മെൻറ് മാറ്റി. വൈദികനായ സില്‍വി ആൻറണിയെ പുതിയ പ്രിന്‍സിപ്പലായി നിയോഗിക്കുകയും ചെയ്തു. നിലവില്‍ ഇന്‍ഫൻറ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഫാ. സില്‍വി. ട്രിനിറ്റി ലൈസിയത്തിെൻറ അധിക ചുമതലയാണ് കോര്‍പറേറ്റ് മാനേജര്‍ ഇദ്ദേഹത്തിന് നല്‍കിയത്. ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന സിന്ധു പോള്‍, ക്രസൻറ് നെവിസ് എന്നീ അധ്യാപികമാരെ സസ്പന്‍ഷന്‍ പിന്‍വലിച്ച്, പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സ്‌കൂളില്‍ സ്വീകരണമൊരുക്കിയത് ഏറെ വിവാദമായിരുന്നു. പ്രിന്‍സിപ്പലിനെതിരെയും കൂട്ടാളികളായ മറ്റ് സ്റ്റാഫുകള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് കൊല്ലം വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ശ്രീകല നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നടപടി കൈക്കൊള്ളുകയോ വ്യക്തമായ മറുപടി നൽകുകയോ ചെയ്തില്ല. തുടര്‍ന്ന് സ്കൂളിെൻറ എന്‍.ഒ.സി റദ്ദാക്കാന്‍ ശ്രീകല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശിപാര്‍ശ ചെയ്തു. പ്രിന്‍സിപ്പലിനൊപ്പം പൂക്കള്‍ നല്‍കി സ്വീകരിക്കാന്‍ ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കോർപറേറ്റ് മാനേജര്‍ പറയുന്നുണ്ടെങ്കിലും എന്തു നടപടിയാണെന്ന് വിദ്യാഭ്യാസ വകുപ്പിനെ ഇതുവരെയും അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.