ഉദയകുമാറിനെ പ്രതികൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന്​ അന്വേഷണ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ പ്രതികൾ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. സി.ബി.ഐ നാർേകാട്ടിക് സെൽ ഡിവൈ.എസ്.പി പി. പ്രഭയാണ് കോടതിയിൽ നിർണായകമായ മൊഴി നൽകിയത്. ഫോർട്ട് സ്റ്റേഷനിലെ മറ്റു ജീവനക്കാരുടെ മൊഴിയും ഉദയകുമാറിനോടൊപ്പം പൊലീസ് അറസ്റ്റ് ചെയ്‌ത സുരേഷ്‌കുമാറി​െൻറ മൊഴിയും ഇതു ശരിവെക്കുന്നു. ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്താൻ ഉപേയാഗിച്ചിരുന്ന ഇരുമ്പ് പൈപ്പ് സി.ഐ ഓഫിസിനു പിറകിൽനിന്ന് കെണ്ടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. 2005 സെപ്റ്റംബർ 27ന് രാവിലെ 10.30ന് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡിവൈ.എസ്.പി. ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത് കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് പ്രതികൾ. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അന്വേഷണം മൂന്ന് പൊലീസുകാരിൽ മാത്രമൊതുക്കി കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് കൊല്ലപ്പെട്ട ഉദയകുമാറി​െൻറ മാതാവ് ഹൈകോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്നാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.