റവന്യൂ സംവിധാനത്തിൽ കാലോചിത മാറ്റങ്ങളുണ്ടാകണം ^വി.എസ്​

റവന്യൂ സംവിധാനത്തിൽ കാലോചിത മാറ്റങ്ങളുണ്ടാകണം -വി.എസ് തിരുവനന്തപുരം: റവന്യൂ സംവിധാനത്തിൽ കാലോചിതമായ മാറ്റങ്ങളുണ്ടാകണമെന്ന് വി.എസ്. അച്യുതാനന്ദൻ. 'റവന്യൂ-രണ്ടാം പുനഃസംഘടനയുടെ അനിവാര്യത' എന്ന വിഷയത്തിൽ കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഒാർഗനൈസേഷൻ (കെ.ആർ.വി.എസ്.ഒ) പഞ്ചായത്ത് അസോസിേയഷൻ ഹാളിൽ സംഘടിപ്പിച്ച സെമിനാർ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യൂ സംവിധാനത്തിൽ ഏറ്റവും സുപ്രധാന ചുമതലകളാണ് വില്ലേജോഫിസുകൾക്കുള്ളത്. ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ എന്ന നിലയിൽ ഗൗരവതരമായ ഉത്തരവാദിത്തമാണ് ജീവനക്കാർക്കുള്ളത്. അതുകൊണ്ട് കൃത്യനിർവഹണത്തിൽ കൃത്യതയും വ്യക്തതയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.ആർ.വി.എസ്.ഒ പ്രസിഡൻറ് എം. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള, സംഘടന ജനറൽ സെക്രട്ടറി പോളി ഡേവിഡ്, മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരത്ത്, എൻ.ജി.ഒ സ​െൻറർ പ്രസിഡൻറ് പനവൂർ നാസർ, എൻ.ജി.ഒ ഫ്രണ്ട് ജനറൽ സെക്രട്ടറി ജോബി യൂസിഫൈൻ, മണിപ്രസാദ്, ഹരീഷ്കുമാർ, പ്രിൻസ്, ബിജോയ് പി. ജോൺ, സുനിൽകുമാർ, അജ്മൽ ഖാൻ, മുഹമ്മദ് റിയാസ്, റാഫി പോത്തൻകോട്, എൻ.എസ്. കലേഷ്കുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.