സ്വകാര്യ ബസ്​ സമരം: രണ്ടാം ദിവസവും ജനം വലഞ്ഞു

കൊല്ലം: സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരത്തി​െൻറ രണ്ടാം ദിവസവും ജില്ലയിൽ യാത്രക്കാർ വലഞ്ഞു. നഗരത്തിൽ സർവിസ് നടത്തിയ 'കോമോസ്' ബസിന് നേരെ കല്ലേറുണ്ടായി. ബസി​െൻറ ഗ്ലാസ് തകർന്നു. ആർക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് മൂന്നിന് ആശ്രാമം -കുറവൻ പാലം റോഡിലാണ് കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ബസിന് നേരെ കല്ലേറുണ്ടായത്. നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസി​െൻറ മുന്നിലെ ഗ്ലാസാണ് തകർന്നത്. ചവറയിൽനിന്ന് ഇളമ്പള്ളൂരിലേക്ക് പോവുകയായിരുന്നു ബസ്. എതിരെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കല്ലേറ് നടത്തിയത്. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പിന്നിലിരുന്നയാൾ തുണികൊണ്ട് മുഖം മറച്ചിരുന്നതായും ബസ് ജീവനക്കാർ പറഞ്ഞു. ബസിന് നേരെ കല്ലേറ് നടത്തിയശേഷം ബൈക്ക് ഓടിച്ചുപോവുകയായിരുന്നു. ഈസ്റ്റ് പൊലീസ് കേസെടുത്തു. ബസ് സമരം ജില്ലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തുകയും സമാന്തര സർവിസുകൾ കൂടുതലായി ഓടുകയും ചെയ്തിട്ടും യാത്രാക്ലേശത്തിന് കുറവുണ്ടായില്ല. ഇടറോഡുകളിലും ഗ്രാമീണ മേഖലയിലും ഉള്ളവരാണ് ഏറെ വലഞ്ഞത്. സ്കൂൾ അവധിയായതിനാൽ ശനിയാഴ്ച വിദ്യാർഥികളുടെ തിരക്ക് കുറവായിരുന്നു. സ്വകാര്യ ബസ് സമരം മൂലം കടകളിലും മറ്റും തിരക്ക് വളരെ കുറവായിരുന്നു. ബസ് നിർക്ക് വർധന അപര്യാപ്തമാണെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച മുതൽ പണിമുടക്ക് നടത്തിവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.