കെ.പി.എസ്​.ടി.എ കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

കൊല്ലം: അഷ്ടമുടി ഗവ. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീദേവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കുക, ക്രിസ്തുരാജ് എച്ച്.എസ്.എസിലെ അധ്യാപകരെ കൈയേറ്റം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുക, അധ്യാപകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ഭയംകൂടാതെ ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക, അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കമീഷൻ രൂപവത്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. കൊല്ലം ഉപജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എൻ.ജി.ഒ അസോ. ജില്ല പ്രസിഡൻറ് സുനിൽ ജോസ് ജാഥ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ അധ്യാപകർ നേരിടുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങൾക്ക് അറുതിവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആൻഡേഴ്സൺ, സുമേഷ് ദാസ്, എം.ആർ. ഷാ, ഷിജു, ദിനിൽ മുരളി, സാജൻ, താഹിന, ജേക്കബ്, ഷിഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.