മത്സ്യബന്ധന മേഖലയിലെ പണിമുടക്ക് തുടരുന്നു

22ന് സെക്രേട്ടറിയറ്റ് മാർച്ച് നടത്തുമെന്ന് ബോട്ടുടമകൾ കാവനാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മത്സ്യബന്ധന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് . ശനിയാഴ്ചയും യന്ത്രവത്കൃത ബോട്ടുകളൊന്നും കടലിൽപോയില്ല. പണിമുടക്കി​െൻറ ഭാഗമായി 22ന് രാവിലെ 11ന് സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചതായി ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോ. സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് അറിയിച്ചു. തമിഴ്നാട്ടിലെ കുളച്ചൽ മുതൽ കണ്ണൂർ അഴീക്കൽ വരെയുള്ള ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും അനുബന്ധ ജോലിക്കാരും മാർച്ചിലും ധർണയിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹാർബറുകൾ ഉപരോധിക്കൽ അടക്കം സമരപരിപാടികളെക്കുറിച്ചും ആലോചനയുണ്ട്. അതേസമയം, ബോട്ട് പണിമുടക്കിനെ തുടർന്ന് മീൻ വരവ് കുറഞ്ഞതിനാൽ മത്സ്യങ്ങൾക്ക് വില കൂടിയതായും സമരക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.