ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം ^എ.ഐ.വൈ.എഫ്

ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം -എ.ഐ.വൈ.എഫ് തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന സ്വകാര്യ ബസുടമകളുടെ നടപടി അനാവശ്യമാണെന്നും പൊതുസമൂഹത്തെ വെല്ലുവിളിച്ച് സമരം നടത്തുന്ന ബസുടമകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. അധിക നിരക്ക് വർധന ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങണം. സാധാരണക്കാരായ യാത്രക്കാരുടെ യാത്ര ദുസ്സഹമാകുന്നവിധം പണിമുടക്കുമായി മുന്നോട്ടുപോകുന്ന ബസുടമകളുടെ നിലപാട് ബസ് പെര്‍മിറ്റ് ലഭ്യമാകുന്നതിനുള്ള ഉടമ്പടികളുടെ ലംഘനമാണ്. വിദ്യാർഥികളുടെ യാത്ര അവകാശം കവര്‍ന്നെടുക്കാനും ജനങ്ങളുടെ ഗതാഗത സൗകര്യം നിഷേധിക്കുകയും കൊള്ളലാഭം ലക്ഷ്യമിട്ട് അധിക വർധന ആവശ്യപ്പെടുകയും ചെയ്യുന്ന ബസുടമകളുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും അവർ വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.