ഭിക്ഷാടന മാഫിയക്കെതിരെ ജാഗ്രത പാലിക്കണം- -വനിത കമീഷൻ അംഗം കരുനാഗപ്പള്ളി: സംസ്ഥാനത്തുടനീളം വർധിച്ച ഭിക്ഷാടന മാഫിയക്കെതിരായ ബോധവത്കരണം ഭിക്ഷാടക സംഘത്തെ പിന്തിരിപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന് സംസ്ഥാന വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിന് ഈ സംഘങ്ങളെ വളരാൻ അനുവദിക്കരുതെന്നും അതിന് പ്രാദേശിക സന്നദ്ധ സംഘടനകൾ ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു. ഭിക്ഷാടന മാഫിയക്കെതിരെ കോഴിക്കോട് ബ്രദേഴ്സ് വാട്സ്ആപ് ഗ്രൂപ്പ് സംഘടിപ്പിച്ച ജനജാഗ്രത സദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. കാട്ടൂർ ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൈ. മുഹമ്മദ് നുഫൈൽ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ഷംസുദ്ദീൻ, മുനമ്പത്ത് ഗഫൂർ, ഇസ്മയിൽ മനയിൽ, ഷാനവാസ് മുക്കോണത്ത്, അമ്പുവിള സലാഹ്, സിയാദ് അമ്പീക്കാവിൽ, മൻസൂർ ഷാ തട്ടാരയ്യത്ത്, ഷഫീർ കൊട്ടിലപ്പാട്ട്, ഷിഹാബ് കൊച്ചുവടേക്കാട്ട്, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.