തിരുവനന്തപുരം: വായ്പ തിരിച്ചടവ് മുടങ്ങിയതിെൻറ പേരില്‍ കശുവണ്ടി കമ്പനി ഉടമകളുടെ വീട് ജപ്തിചെയ്യില്ലെന്ന് ബാങ്ക് പ്രതിനിധികള്‍ ഉറപ്പുനല്‍കി. കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബാങ്ക് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ആരുടെയും മനസ്സിനെ വേദനിപ്പിക്കുന്നതാണ്. ബാങ്കില്‍നിന്ന് വായ്പയെടുത്തവര്‍ക്കെതിരെ സര്‍ഫാസി ഉള്‍പ്പെടെ നടപടികളെടുക്കുന്നത് വലിയ മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക, പലിശനിരക്ക് കുറച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാല വായ്പയായി മാറ്റുക, പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുെവച്ചു. കമ്പനികള്‍ ജപ്തിചെയ്യാന്‍ ബാങ്കുകള്‍ അസെറ്റ് റീസ്ട്രക്ചറിങ് കമ്പനിക്ക് കൈമാറുന്നത് നിര്‍ത്തണമെന്നും ഇനിമുതല്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കാന്‍ ആര്‍.ബി.ഐ മുന്‍കൈയെടുക്കണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുെവച്ചു. കശുവണ്ടി വ്യവസായത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി ഉപസമിതിയെ ചുമതലപ്പെടുത്തിയതായി ബാങ്ക് പ്രതിനിധികൾ മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി മുന്നോട്ടുെവച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച് രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കാമെന്നും അവർ പറഞ്ഞു. യോഗത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ചീഫ് സെക്രട്ടറി പോള്‍ ആൻറണി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, കശുവണ്ടി വ്യവസായികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.