ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിച്ചുതുടങ്ങാൻ സമയമായി -കമൽ തിരുവനന്തപുരം: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചുതുടങ്ങണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് മതശക്തികൾ ആകുന്നത് ദുരന്തമാണ്. അങ്ങനെ വരുേമ്പാൾ നമ്മുടെ ജനാധിപത്യവും മതേതരത്വവും എവിടെ പോകുന്നുവെന്ന് ആലോചിക്കണം. മലയാളത്തിലെ ഒരു പാട്ടിന് ഹൈദരാബാദിൽനിന്ന് കേസ് വരുേമ്പാൾ മതശക്തികളുടെ അസഹിഷ്ണുതയുടെ വ്യാപ്തി കൂടുതൽ ഭയത്തോടെയാണ് കാണേണ്ടത്. പാട്ട് പിൻവലിക്കുന്നില്ലെന്ന തീരുമാനം സന്തോഷകരമാണ്. ആ ധീരത കാണിക്കണെമന്നാണ് പുതിയ തലമുറയിലെ സംവിധായകരോട് പറയാനുള്ളത്. ഇതിനെ ഒരു പോരാട്ടമായി കണ്ടില്ലെങ്കിൽ ഇനിയും വഴങ്ങേണ്ടിവരും. ഒരു സിനിമ എടുക്കുന്നതോടെ കലാകാരന്മാർക്ക് സ്വൈരജീവിതം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത്. വർഷങ്ങളായി കേൾക്കുന്ന ജനകീയമായ പാട്ടാണിത്. മതപ്രഭാഷണം നടക്കുന്നതിെൻറ ചുറ്റും പലരും പലതരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകും. അവരെല്ലാം മതവികാരത്തെ പ്രവണപ്പെടുത്തുന്നുവെന്ന് പറയാനാകില്ല. അതുപോലെതന്നെയാണ് വേദിയിൽ പാട്ടുപാടുേമ്പാൾ ഗാനവുമായി ബന്ധമില്ലാത്ത പരിസരത്തുള്ള രംഗം കൂടി പകർത്തുകയാണ് സിനിമയിൽ ചെയ്തിരിക്കുന്നത്. ഇത്തരം എതിർപ്പുകളെ ഒറ്റക്കെട്ടായി ചെറുക്കുകതന്നെ ചെയ്യും. മാധവിക്കുട്ടിയെക്കുറിച്ചുള്ള സിനിമയെടുത്തപ്പോൾ താനും ഇത്തരം എതിർപ്പിെൻറ ഇരയായതായി കമൽ പറഞ്ഞു. അവർ ഉദ്ദേശിക്കുന്നരീതിയിൽ ഞാൻ മാധവിക്കുട്ടിയെ കാണണം എന്ന് ശഠിക്കുകയാണ് ഒരുപറ്റം ആസ്വാദകർ. മറ്റൊരു കാഴ്ചയും മറ്റൊരു മാധവിക്കുട്ടിയെയും അവർ അംഗീകരിക്കില്ല എന്ന ധാർഷ്ഠ്യമാണ് കേരളത്തിൽ നടക്കുന്നത്. അതാണ് പാട്ടുവിഷയത്തിലും നടക്കുന്നതെന്നും കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.