പുനലൂർ: ആര്യങ്കാവിൽ വളർത്തുനായെ പുലി കടിച്ച് പരിക്കേൽപിച്ചു. കരയാളർമെത്ത് പുതുവൽ വീട്ടിൽ വിൽസെൻറ നായെയാണ് കഴിഞ്ഞ രാത്രി പുലി ആക്രമിച്ചത്. വീടിെൻറ മുന്നിൽ കെട്ടിയിട്ടതായിരുന്നു. നായുടെ കരച്ചിൽകേട്ട് വീട്ടുകാർ കതക് തുറന്നതോടെ മുറ്റത്തുണ്ടായിരുന്ന പുലി കാട്ടിലേക്ക് ഓടിപ്പോയി. നായുടെ ഒരു കാലിെൻറ തുടയടക്കം പുലി കടിച്ചെടുത്തു. ആറുമാസം മുമ്പ് സമീപത്തെ രാജേന്ദ്രെൻറ ആടിനെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു. വനവത്കരണത്തിനായി നാട്ടുകാർ നെടുങ്ങല്ലൂർപച്ചയിലേക്ക് യാത്ര നടത്തി പുനലൂർ: ആനപെട്ടകോങ്കൽ നെടുങ്ങല്ലൂർപച്ച വനവത്കരിക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ വനയാത്ര നടത്തി. മുമ്പ് കന്യാവനമായിരുന്ന ഈ ഭാഗത്തെ മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് നാശം നേരിട്ടത്. വർഷങ്ങൾ പിന്നിട്ടിട്ടും ഈ ഭാഗത്ത് മരങ്ങൾ നട്ടുവളർത്താൻ വനംവകുപ്പ് തയാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കർമസമിതി കഴിഞ്ഞ അഞ്ചുവർഷമായി ഈ ഭാഗത്തേക്ക് യാത്ര സംഘടിപ്പിക്കാറുണ്ട്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വനംവകുപ്പ് വന്യമൃഗങ്ങൾക്കായി ഇവിടെ കുളം നിർമിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഗുരുമന്ദിരം ജങ്ഷനിൽനിന്നാരംഭിച്ച യാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു. തെന്മല പഞ്ചായത്ത് പ്രസിഡൻറ് ആർ. ലൈലജ, വൈസ്പ്രസിഡൻറ് എൽ. ഗോപിനാഥപിള്ള, സമിതി ഭാരവാഹികളായ എ.ടി. ഫിലിപ്, വി. അശോകൻ, വി. ജയദേവൻ എന്നിവർ നേതൃത്വം നൽകി. യാത്രയിൽ വനം മന്ത്രി കെ. രാജു പങ്കെടുക്കുമെന്ന് സമ്മതിച്ചിരുന്നെങ്കിലും എത്തിയില്ല. വനവത്കരണം ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.