ചവറ: കിണറ്റിൽവീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ രണ്ടുപേർ കിണറ്റിൽ അകപ്പെട്ടു. ഒടുവിൽ ഫയർഫോഴ്സ് എത്തി ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ആടിനെയും രക്ഷാപ്രവർത്തനത്തിനിറങ്ങിയവരെയും രക്ഷപ്പെടുത്തി. തേവലക്കര കോയിവിള സരിത മുക്കിന് സമീപം ശ്രീകൃഷ്ണവിലാസത്തിൽ രാധാകൃഷ്ണപിള്ളയുടെ (60) അഞ്ചുമാസം പ്രായമായ ആടാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. കിണർ മൂടിയിരുന്ന വലയിൽ കയറിയ ആട് വല മുറിഞ്ഞ് ആഴമുള്ള കിണറ്റിൽ വീഴുകയായിരുന്നു. ആടിെൻറ നിലവിളികേട്ട് രാധാകൃഷ്ണപിള്ള ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയെങ്കിലും തളർന്നു കിണറ്റിലകപ്പെട്ടു. വീട്ടുകാരുടെ ബഹളംകേട്ട് എത്തിയ സമീപവാസി മാമ്പുഴ വീട്ടിൽ അൻസർ (35) കിണറ്റിലിറങ്ങി ആടിനെയും രാധാകൃഷ്ണപിള്ളയെയും കയറിൽ കെട്ടി മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ അദ്ദേഹവും തളർന്നു. വെട്ടുകല്ലുകൊണ്ട് നിർമിച്ച കിണറ്റിൽ തൊടികളില്ലാത്തതിനാൽ കയറിൽ തൂങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന വല ഉപയോഗിച്ച് 1.30ഓടെ ആടിനെയും ആളുകളെയും കരെക്കത്തിച്ചു. സ്റ്റേഷൻ ഓഫിസർ സുനിൽകുമാറിെൻറ നേതൃത്വത്തിൽ പ്രസന്നകുമാർ, ബിനു, രാജേഷ്, മണികണ്ഠൻ, കൃഷ്ണകുമാർ, നിഷാദ്, ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.